ജനാധിപത്യത്തെ ബഹുമാനിക്കുന്ന ആളാണെങ്കില്‍ ഉടന്‍ രാജിവെക്കണം; കുമാരസ്വാമിയോട് യെദ്യൂരപ്പ

ബംഗളുരു: കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധി മുറുകുന്നതിനിടെ മുഖ്യമന്ത്രിയും ജെ.ഡി.എസ് സംസ്ഥാന അദ്ധ്യക്ഷനുമായ എച്ച്.ഡി കുമാരസ്വാമിക്ക് മുന്നറിയിപ്പുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പ. കുമാരസ്വാമി ഉടന്‍ രാജിവയ്ക്കണമെന്ന് യെദ്യൂരപ്പ മുന്നറിയിപ്പ് നല്‍കി.

കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് നിയമസഭയില്‍ ആവശ്യമുള്ള ഭൂരിപക്ഷമില്ലെന്ന് പറഞ്ഞുകൊണ്ടാണ് യെദ്യൂരപ്പ കുമാരസ്വാമിയോട് ‘ഉടന്‍’ രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ പത്ത് ദിവസമായി ഇവിടുത്തെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ വന്‍ പ്രതിസന്ധിയിലാണ്. നിരവധി എം.എല്‍.എമാരാണ് സഖ്യത്തില്‍ നിന്നും രാജിവച്ച് ബി.ജെ.പിയുടെ ഭാഗമായത്.

‘ജനാധിപത്യത്തെ ബഹുമാനിക്കുന്ന ആളും, സത്യസന്ധനും ആണെകില്‍ മുഖ്യമന്ത്രി ഉടന്‍ തന്നെ രാജി വയ്ക്കണം. രാജിവച്ചില്ലെങ്കില്‍ അദ്ദേഹം ഉടന്‍ തന്നെ നിയമസഭയില്‍ വിശ്വാസവോട്ട് തേടണം. നാളെ ബിസിനസ് അഡൈ്വസറി കൂടിക്കാഴ്ചയില്‍ ഇക്കാര്യം ഞാന്‍ കുമാരസ്വാമിയുടെ അറിയിക്കും. കുമാരസ്വാമി, നിങ്ങള്‍ക്ക് ഭൂരിപക്ഷമില്ല. അതുകൊണ്ട് വിശ്വാസവോട്ട് തേടൂ. ഇല്ലെങ്കില്‍ രാജിവയ്ക്കൂ.’ മൂന്ന് തവണ കര്‍ണാടക മുഖ്യമന്ത്രി ആയിരുന്ന യെദ്യൂരപ്പ പറഞ്ഞു.

Top