അപൂര്‍വയിനം കുരങ്ങിനെ കൈമാറ്റം ചെയ്യാന്‍ ശ്രമിച്ചു; കുമളിയില്‍ രണ്ടുപേര്‍ പിടിയില്‍

കുമളി: കുമളി ചെക്ക് പോസ്റ്റ് വഴി അപൂര്‍വയിനം കുരങ്ങിനെ കൈമാറ്റം നടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ വനം വകുപ്പിന്റെ കസ്റ്റഡിയില്‍. കുരങ്ങിനെ വില്‍പ്പനയ്ക്ക് കൊണ്ടു വന്ന ആലപ്പുഴ സ്വദേശികളായ മാതപറമ്പ് ഭവിനേഷ് (26), മരുതാച്ചിക്കല്‍ സുജിത്ത് (25) എന്നിവരാണ് ഇന്നലെ രാത്രി എട്ടോടെ കുമളി ചെക്ക് പോസ്റ്റില്‍ പിടിയിലായത്.

അപൂര്‍വ ഇനം ആയ എച്ച് 1 വിഭാഗത്തില്‍പ്പെട്ട, വിദേശങ്ങളില്‍ കണ്ടു വരുന്ന കോട്ടണ്‍ ടോപ് ടാമറിന്‍ ഇനത്തില്‍പെട്ട കുരങ്ങ് ഇവരുടെ കൈവശം വന്നതിനെപ്പറ്റി വനംവകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Top