ഇന്ത്യന്‍ താരത്തിന് അവസരം നല്‍കാതിരുന്ന ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ കൊഹ്ലിക്കെതിരെ വിമര്‍ശനവുമായി ആരാധകര്‍. യുവ പേസര്‍ കുല്‍വന്ത് ഖെജ് റോളിയയ്ക്ക് സീസണില്‍ ഒരവസരം പോലും നല്‍കാതിരുന്ന ക്യാപ്റ്റന്റെ നടപടി ശരിയല്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
ഡല്‍ഹിക്ക് വേണ്ടി രഞ്ജിട്രോഫിയില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്താണ് രാജസ്ഥാന് സ്വദേശിയായ കുല്‍വന്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ ശ്രദ്ധേയനായത്. ഇടം കൈയ്യന്‍ പേസറായ ഈ താരത്തെ കഴിഞ്ഞ സീസണ് മുന്നോടിയായി നടന്ന താരലേലത്തില്‍ നിന്നാണ് ബാംഗ്ലൂര്‍ സ്വന്തമാക്കുന്നത്. പോയ സീസണില്‍ മൂന്ന് മത്സരങ്ങള്‍ കളിച്ച ഖെജ്റോളിയ രണ്ട് വിക്കറ്റുകളും വീഴ്ത്തി. എന്നാല്‍ ഇക്കുറി ഒരു മത്സരത്തില്‍പ്പോലും താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചില്ല.
മൊഹമ്മദ് സിറാജിനെപ്പോലെയുള്ള ബോളര്‍മാര്‍ തുടര്‍ച്ചയായി തല്ലു കൊണ്ട് വലഞ്ഞപ്പോളും, കുല് വന്തിനെ പരീക്ഷിക്കാന്‍ കൊഹ്ലി തയ്യാറായില്ല. ഈ സീസണ് ഐപിഎല്ലില്‍ നിരാശാജനകമായ പ്രകടനമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റേത്. കളിച്ച പന്ത്രണ്ട് മത്സരങ്ങളില്‍ എട്ടെണ്ണത്തിലും പരാജയപ്പെട്ട ടീം പ്ലേ ഓഫിലെത്താതെ പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പായി. പല മത്സരങ്ങളിലും ടീം സെലക്ഷനായിരുന്നു ചലഞ്ചേഴ്സിന് തിരിച്ചടിയായത്.