‘കുളിസീന്‍’ രണ്ടാം ഭാഗത്തിൽ സ്വാസിക; ‘മറ്റൊരു കടവില്‍ ‘ ഉടൻ വരുന്നു

ഹ്രസ്വചിത്രങ്ങള്‍ക്കിടയില്‍ വൈറലായി മാറിയ ‘കുളിസീന്‍’ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. മറ്റൊരു കടവില്‍ എന്നാണ് രാണ്ടാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്. പ്രധാന വേഷങ്ങളിലെത്തുന്നത് ജൂഡ് ആന്റണിയും സ്വാസികയും സിനിമതാരം അല്‍താഫ് മനാഫും അഭിനയിക്കുന്നു. രാഹുല്‍ കെ. ഷാജിയാണ് സംവിധാനം ചെയ്യുന്നത്.

2013 ല്‍ പുറത്തിറങ്ങിയ ഹിറ്റ് ഷോര്‍ട്ട്ഫിലിമുകളില്‍ ഒന്നായിരുന്നു കുളിസീന്‍. ആര്‍. ജെ. മാത്തുക്കുട്ടിയും വൈഗയും അഭിനയിച്ച് യൂട്യൂബില്‍ തരംഗം സൃഷ്ടിച്ച ഷോര്‍ട്ട് ഫിലിമായിരുന്നു കുളിസീന്‍.

ഏരിയ ഹെന്ന പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനില്‍ നായര്‍(ന്യൂയോര്‍ക്ക്) ആണ് ചിത്രം നിര്‍മിക്കുന്നത്. സംഗീത സംവിധായകന്‍ രാഹുല്‍ രാജ് സംഗീതവും തിരക്കഥ സംഭാഷണം ഒരുക്കുന്നത് സുമേഷ് മധുവുമാണ്. കഥ രാഹുല്‍ കെ. ഷാജി, സുമേഷ് മധു എന്നിവരാണ് ഒരുക്കുന്നത്.

Top