കുല്‍ഗാമില്‍ തീവ്രവാദികളുമായി സൈന്യം നടത്തിയ ഏറ്റുമുട്ടല്‍ അവസാനിപ്പിച്ചു

ശ്രീനഗര്‍: കശ്മീരിലെ കുല്‍ഗാമില്‍ തീവ്രവാദികളുമായി സൈന്യം നടത്തിയ ഏറ്റുമുട്ടല്‍ അവസാനിപ്പിച്ചു.

കുല്‍ഗാം ജില്ലയിലെ ഖുദ്‌വാനി മേഖയില്‍ നാലു തീവ്രവാദികളുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് അവരെ വളഞ്ഞിട്ട് പിടിക്കുന്നതിനായി പദ്ധതി നടപ്പിലാക്കിയത്.
രണ്ടു പേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

തീവ്രാദികളെ പിടിക്കാനടുത്തപ്പോള്‍ അവര്‍ വെടിവെപ്പ് തുടങ്ങി. എന്നാല്‍ രക്ഷപ്പെടാനനുവദിക്കാതെ സുരക്ഷാ സേന വളഞ്ഞതിനാല്‍ മരണങ്ങള്‍ സംഭവിച്ചിട്ടില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അഞ്ചു പൊലീസുകാരുള്‍പ്പെടെ ഏഴു പേരെ തീവ്രവാദികള്‍ കൊലപ്പെടുത്തി അഞ്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് ഓപറേഷന്‍ നടത്തിയത്.

Top