ഇന്ത്യന്‍ താരം കുല്‍ദീപ് യാദവ് മികച്ച ബൗളറാണെന്ന് ജോസ് ബട്ട്‌ലര്‍

kuldeep-yadav

ന്ത്യന്‍ ക്രിക്കറ്റ് താരം കുല്‍ദീപ് യാദവ് മികച്ച ബൗളറാണെന്ന് ഇംഗ്ലണ്ട് താരം ജോസ് ബട്ട്‌ലര്‍. കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററില്‍ നടന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി 20 മത്സരത്തില്‍ അപ്രതീക്ഷിതമായ തോല്‍വിയാണ് ഇംഗ്ലണ്ട് നേരിട്ടത്. മത്സരത്തില്‍ അഞ്ച് വിക്കറ്റാണ് കുല്‍ദീപ് എടുത്തത്.

ഇംഗ്ലണ്ട്- ഇന്ത്യ ടി 20 മത്സരത്തില്‍ ആദ്യം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 12 ഓവറില്‍ 95 റണ്‍സ് എടുത്തിരുന്നു. എന്നാല്‍ പിന്നീടാണ് കുല്‍ദീപ് തന്റെ കഴിവ് തെളിയിച്ചത് ബട്ട്‌ലര്‍ പറഞ്ഞു. യാദവിന്റെ ബൗളിംഗിന് മുന്നില്‍ ഇംഗ്ലണ്ട് തകരുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറെയധികം വിജയങ്ങള്‍ക്കിടയില്‍ അപ്രതീക്ഷിതമായ ഒരു തോല്‍വിയായി മാത്രം ഇതിനെക്കണ്ടാല്‍ മതിയെന്നും അടുത്ത മത്സരത്തില്‍ തങ്ങള്‍ തിരിച്ചു വരവ് നടത്തുമെന്നും ബട്ട്‌ലര്‍ വ്യക്തമാക്കി.

മത്സരത്തില്‍ 69 റണ്‍സ് നേടി ജോസ് ബട്ട്‌ലര്‍ മാത്രമാണ് പൊരുതി നിന്നത്.

Top