ഹര്‍ഭജന്റെ റെക്കോര്‍ഡ് മറികടന്ന് കുല്‍ദീപ് യാദവ്; 100 വിക്കറ്റ് ക്ലബ്ബിലിടം നേടി

രാജ്‌കോട്ട്: 100 വിക്കറ്റ് ക്ലബ്ബിലിടംനേടി ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിനിടയിലാണ് താരം ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

ഏകദിനത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും വേഗത്തില്‍ 100 വിക്കറ്റുകള്‍ വീഴ്ത്തുന്ന സ്പിന്നറെന്ന നേട്ടമാണ് കുല്‍ദീപ് ഇപ്പോള്‍ കൈവരിച്ചരിക്കുന്നത്.

മത്സരത്തിനിടയില്‍ ഓസീസ് താരം അലെക്സ് ക്യാരിയെ പുറത്താക്കിയാണ് കുല്‍ദീപ് 100 വിക്കറ്റ് തികച്ചത്. കുല്‍ദീപ് 58-ാം ഏകദിനത്തിലാണ് ഈ റെക്കോട് നേടിയത്. നേരത്തെ 76 മത്സരങ്ങളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ഹര്‍ഭജന്‍ സിങ്ങിന്റെ റെക്കോഡാണ് കുല്‍ദീപ് മറികടന്നത്.

Top