കുല്‍ദീപ് ഗസ്റ്റ്ഹൗസില്‍ വെച്ച് വാക്‌സിന്‍ സ്വീകരിച്ചു; അന്വേഷണം

കാണ്‍പുര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം കുല്‍ദീപ് യാദവ് ഗസ്റ്റ്ഹൗസില്‍ വെച്ച് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതില്‍ വിവാദം. . താരം ആശുപത്രിയില്‍ വെച്ച് വാക്‌സീന്‍ സ്വീകരിക്കുന്നതിനാണ് പേര് റജിസ്റ്റര്‍ ചെയ്തിരുന്നത്. സംഭവം വിവാദമായതോടെ കോവിഡ് വാക്‌സിനേഷന്‍ പ്രോട്ടോക്കോള്‍ ലംഘനത്തില്‍ കാണ്‍പുര്‍ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു.

ശനിയാഴ്ചയാണ് കുല്‍ദീപ് യാദവ് വാക്‌സീന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കുല്‍ദീപ് സമൂഹമാധ്യമങ്ങളില്‍ ചിത്രം സഹിതം പോസ്റ്റിട്ടിരുന്നു. എല്ലാവരും വാക്‌സിനേഷന്റെ ഭാഗമാകാന്‍ ആവശ്യപ്പെട്ട് ചെറിയ കുറിപ്പും പോസ്റ്റ് ചെയ്തു. ‘അവസരം ലഭിക്കുമ്പോള്‍ത്തന്നെ വാക്‌സീന്‍ സ്വീകരിക്കുക. സുരക്ഷിതരായിരുന്ന് കോവിഡിനെതിരായ പോരാട്ടത്തില്‍ അണിചേരുക’ – കുല്‍ദീപ് കുറിച്ചു.

കാണ്‍പുര്‍ നഗര്‍ നിഗം ഗസ്റ്റ് ഹൗസിന്റെ പുറത്തുവച്ചാണ് കുല്‍ദീപിന് വാക്‌സീന്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് വാക്‌സിനേഷന്റെ കാര്യത്തില്‍ താരത്തിന് ‘വിഐപി പരിഗണന’ ലഭിച്ചെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

 

Top