കുല്‍ഭൂഷണ്‍ ജാദവ് കേസ്: ജയിച്ചത് സത്യവും നീതിയുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പാക്ക് സൈനിക കോടതി കുല്‍ഭൂഷണ്‍ ജാദവിന് വിധിച്ച വധശിക്ഷ തടഞ്ഞുകൊണ്ട് അന്താരാഷ്ട്ര നീതിന്യായ കോടതി പുറപ്പെടുവിച്ച വിധി സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീതിയും സത്യവും വിജയിച്ചെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇങ്ങനെ ഒരു വിധി പുറപ്പെടുവിച്ചതിന് കോടതിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കുല്‍ഭൂഷണ്‍ ജാദവിന് ഉറപ്പായും നീതി ലഭിക്കും. എല്ലാ ഇന്ത്യക്കാരുടെയും ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടി ഇനിയും തങ്ങളുടെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേസില്‍ വധശിക്ഷ പുനഃപരിശോധിക്കാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ട കോടതി കുല്‍ഭൂഷണ് നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും വിധിച്ചു. കേസില്‍ കോടതിക്ക് ഇടപെടാനാകില്ല എന്ന പാക്കിസ്ഥാന്റെ വാദം തള്ളിയ കോടതി നീതിപൂര്‍വമായ വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ടു.

ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്ത കുല്‍ഭൂഷണ്‍ ജാദവിന് 2017 ഏപ്രിലിലാണ് പാക്കിസ്ഥാന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിനെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച് നടപടി തടയുകയായിരുന്നു.

Top