വിധിയിലും പതറാത്ത വീര്യം ; ഇന്ത്യാക്കാരനാണ്‌, മരണത്തെ ഭയപ്പെടുന്നില്ലെന്ന് കുല്‍ഭൂഷന്‍ ജാദവ്

ന്യൂഡല്‍ഹി: മരണത്തെ ഭയപ്പെടുന്നില്ലെന്ന് പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ മുന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവ്.

താന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥനാണെന്നും, മരണത്തെക്കുറിച്ചോര്‍ത്ത് ഭയമില്ലെന്നും, നുണ പറയാന്‍ ശീലിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്ന ഓഡിയോ പാക്കിസ്ഥാന്‍ മാധ്യമങ്ങളാണ് പുറത്തുവിട്ടത്.

കഴിഞ്ഞ ദിവസം പാക്കിസ്ഥാനില്‍വെച്ച് നടത്തിയ കൂടിക്കാഴ്ചയിലെ കുല്‍ഭൂഷണ്‍ ജാദവിന്റെയും അമ്മയുടെയും സംഭാഷണങ്ങളാണ് പാക്കിസ്ഥാന്‍ പുറത്തുവിട്ടത്.

കുല്‍ഭൂഷന്റെ കുടുംബത്തെ പാക്കിസ്ഥാന്‍ അപമാനിച്ചുവെന്ന സുഷമയുടെ പ്രസ്താവനക്കു പിന്നാലെയാണ് പാക്ക് മാധ്യമങ്ങള്‍ കുല്‍ഭൂഷന്റെ സംഭഷണങ്ങള്‍ പുറത്തുവിട്ടത്.

Top