തനിക്ക് കുഴപ്പങ്ങളൊന്നുമില്ലെന്ന് കുല്‍ഭൂഷന്‍ ജാദവ്, വീഡിയോ പുറത്തുവിട്ട് പാക്കിസ്ഥാന്‍

Kulbhushan-Jadhav

പാക്കിസ്ഥാന്‍: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ വധശിക്ഷ വിധിച്ച ഇന്ത്യന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ യാദവിന്റെ മറ്റൊരു വീഡിയോ കൂടി പാക്കിസ്ഥാന്‍ പുറത്തുവിട്ടു.

പാക്കിസ്ഥാന്‍ ഇതുവരെ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും, പാക്കിസ്ഥാനില്‍ തനിക്ക് കുഴപ്പങ്ങളൊന്നുമില്ലെന്നും ജാദവ് വീഡിയോയില്‍ വ്യക്തമാക്കുന്നു.

നേരത്തെ, താന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥനാണെന്നും, മരണത്തെക്കുറിച്ചോര്‍ത്ത് ഭയമില്ലെന്നും, നുണ പറയാന്‍ ശീലിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്ന ഓഡിയോ പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

Top