കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം ; ഇന്ത്യയുടെ ആവശ്യം വീണ്ടും തള്ളി പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന്‍ വീണ്ടും തള്ളി.

കുല്‍ഭൂഷണിനും പാക് ജയിലില്‍ കഴിയുന്ന മറ്റൊരു ഇന്ത്യന്‍ പൗരനായ ഹമീദ് നെഹല്‍ അന്‍സാരിക്കും എത്രയും വേഗം നയതന്ത്ര സഹായം അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് പാക്കിസ്ഥാന്‍ തള്ളിയത്.

കുല്‍ഭൂഷണ്‍ പിടിക്കപ്പെട്ട ശേഷം ഇന്ത്യ നല്‍കിയ അഞ്ചാമത്തെ അപേക്ഷയാണ് പാക്കിസ്ഥാന്‍ തളളുന്നത്.

കുല്‍ഭൂഷണുമായി ബന്ധപ്പെട്ട കേസ് മത്സ്യതൊഴിലാളികളുടേയും മറ്റ് തടവുകാരുടേയും ഗണത്തില്‍ ഉള്‍പെടുത്താനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് നഫീസ് സക്കറിയ ആരോപിച്ചു. കുല്‍ഭൂഷണ്‍ ചാരവൃത്തിയിലേര്‍പ്പെട്ടെന്നും അത് മൂലം നിരവധി നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടെന്നും നഫീസ് ആരോപിച്ചു.

ചാരപ്രവര്‍ത്തനം ആരോപിച്ച് ഈ വര്‍ഷം ഏപ്രിലിലാണ് കുല്‍ഭൂഷണ് യാദവിന് പാക് പട്ടാള കോടതി വധശിക്ഷ വിധിച്ചത്.

മുംബൈ സ്വദേശിയായ അന്‍സാരി അഫ്ഗാനിസ്ഥാനില്‍ നിന്നും അനധികൃതമായി പാക്കിസ്ഥാനില്‍ പ്രവേശിച്ചുവെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്.

Top