കുല്‍ഭൂഷണ്‍ ജാദവ് കേസ് : വാദം നീട്ടിവെക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം കോടതി തള്ളി

ഇസ്ലാമാബാദ് : കുല്‍ഭൂഷണ്‍ ജാദവ് കേസിന്റെ വാദം നീട്ടിവെക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി.

ബഞ്ചിലെ പാക്-അഡ്‌ഹോക് ജഡ്ജിയുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയായിരുന്നു പാകിസ്ഥാന്റെ ആവശ്യം. കേസ് പരിഗണിക്കുന്ന ബെഞ്ചിലെ അഡ്‌ഹോക് ജഡ്ജിനെ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുതിയ ജഡ്ജി സത്യപ്രതിജ്ഞ ചെയ്യും വരെ വാദം കേള്‍ക്കല്‍ നീട്ടണമെന്ന് പാക് അറ്റോര്‍ണി ജനറല്‍ അന്‍വര്‍ മന്‍സൂര്‍ഖാന്‍ ആണ് ചൂണ്ടിക്കാട്ടിയത.

കുല്‍ഭൂഷണ്‍ ഇന്ത്യന്‍ ചാരനാണെന്നും വെറുതെ വിടാനാകില്ലെന്നും തെളിവുകളും വിചാരണയും സുതാര്യമാണെന്നും പാകിസ്ഥാന്‍ ഇന്നും ആവര്‍ത്തിച്ചു.

കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അന്തിമ വാദമാണ് നെതര്‍ലാന്റ് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ തുടരുന്നത്. കേസില്‍ ഇന്ത്യയുടെ രണ്ടാംഘട്ട വാദം നാളെ നടക്കും.

Top