സ്വയംവരം, കൊടിയേറ്റം ചിത്രങ്ങളുടെ നിര്‍മാതാവ് കുളത്തൂര്‍ ഭാസ്‌കരന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവും ഫിലിം സൊസൈറ്റിയുടെ സ്ഥാപകരിലൊരാളുമായിരുന്ന കുളത്തൂര്‍ ഭാസ്‌കരന്‍ നായര്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് കാഞ്ഞിരംപാറ കൈരളി നഗറില്‍ ആയിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ശാന്തി കവാടത്തില്‍ നടക്കും.

മലയാളത്തിലെ ശ്രദ്ധേയമായ ചിത്രങ്ങളായ സ്വയംവരം, കൊടിയേറ്റം എന്നിവയുടെ നിര്‍മാതാവാണ് അദ്ദേഹം. സ്വയംവരം മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം നേടിയപ്പോള്‍ കൊടിയേറ്റം മികച്ച പ്രദേശിക ചിത്രത്തിനുള്ള പുരസ്‌കാരവും നേടി.

ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളുടെ തുടക്കക്കാരനും ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായിരുന്ന അദ്ദേഹം 30ല്‍ പരം ഡോക്യുമെന്ററികളും നിര്‍മ്മിച്ചിട്ടുണ്ട്. നോവലുകളും ചെറുകഥകളും കവിതകളും രചിച്ചിട്ടുള്ള അദ്ദേഹം എഴുത്തുകാരന്‍ എന്ന നിലയിലും പ്രശസ്തനായിരുന്നു.

Top