വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടി വീണ്ടും വിജയത്തിലേക്ക്

മലപ്പുറം: വേങ്ങരയില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് പതിനായിരത്തില്‍ അധികം വോട്ടിന്റെ ലീഡ്. 12293 വോട്ടിന്റെ ലീഡാണ് കുഞ്ഞാലിക്കുട്ടിക്ക് ഉള്ളത്. കൊണ്ടോട്ടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂര്‍, കോട്ടയ്ക്കല്‍, തവനൂര്‍ എന്നിവിടങ്ങളില്‍ യുഡിഎഫ് ആണ് മുന്നില്‍ നില്‍ക്കുന്നത്.

അതേസമയം തിരൂരങ്ങാടിയില്‍ കെപിഎ മജീദും എല്‍ഡിഎഫിന്റെ നിയാസ് പുളിക്കലകത്തും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 86 വോട്ടിന്റെ വ്യത്യാസത്തിലാണ് ഇരുവരുമിപ്പോള്‍. എന്നാല്‍ പൊന്നാനിയില്‍ പി നന്ദകുമാര്‍ ലീഡ് തുടരുകയാണ്. രാവിലെ തൊട്ട് തന്നെ വ്യക്തമായ മുന്നേറ്റമാണ് ഇദ്ദേഹം നടത്തുന്നത്. ഇപ്പോള്‍ 9000ല്‍ അധികം വോട്ടിന്റെ ഭൂരിപക്ഷമാണ് നന്ദകുമാറിനുള്ളത്.

 

Top