പാണക്കാട് തങ്ങളെ ഇഡി സംഘം കണ്ടെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കെ.ടി ജലീല്‍ ആരോപിച്ച എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് സ്ഥിരീകരിച്ച് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇഡി സംഘം കണ്ടു എന്നത് യാഥാര്‍ത്ഥ്യമാണെന്ന് കുഞ്ഞാലിക്കുട്ടി സമ്മതിച്ചു.

ഇ.ഡി എത്തിയത് ചന്ദ്രികാ പത്രവുമായി ബന്ധപ്പെട്ട പണമിടപാടിന്റെ പേരിലാണ്. പാലാരിവട്ടം പാലം കമ്മീഷന്‍ തുക ചന്ദ്രിക പത്രത്തിലെത്തിയെന്ന ആരോപണം തെറ്റാണെന്നും ചന്ദ്രിക പത്രവുമായുള്ള ഒരു സാമ്പത്തിക ഇടപാടിലും പാണക്കാട് ശിഹാബ് തങ്ങള്‍ ഭാഗമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മകനെതിരായ കെ.ടി ജലീലിന്റെ ആരോപണത്തോടും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. തന്റെ മകന്‍ നടത്തിയത് നിയമാനുസൃതമായ ഇടപെടലാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എസ്ബിഐയിലുണ്ടായിരുന്ന പണം എ.ആര്‍ നഗറിലെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നുവെന്നും കെ.ടി ജലീലിന്റെ ആരോപണം പ്രശസ്തിക്ക് വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top