kudumbasree-loss-central govt project

തിരുവനന്തപുരം: കേന്ദ്ര പദ്ധതിയായ ദീന്‍ദയാല്‍ ഉപാധ്യായ് ഗ്രാമീണ കൗശല്യ യോജന പദ്ധതിക്കായി കുടുംബശ്രീ കരാര്‍ നല്‍കിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി മുങ്ങിയതിനെതുടര്‍ന്ന് കുടുംബശ്രിക്ക് അഞ്ചു കോടിയുടെ നഷ്ടം.

ഹൈദരബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റെഡോക്‌സിനെയാണു കുടുംബശ്രീ പരിശീലനത്തിന്റെ കരാര്‍ ഏല്‍പ്പിച്ചത് 4,99,89,000 രൂപയാണ് ഇതിനായി റെഡോക്‌സിന് നല്‍കിയത് പക്ഷെ പരിശീലനം കഴിഞ്ഞ് കരാര്‍ പ്രകാരമുള്ള വാഗ്ദാനങ്ങളൊന്നും പാലിക്കാതെ കമ്പനി മുങ്ങി.

പരിശീലനം പൂര്‍ത്തിയാക്കിയ 75 ശതമാനം പേര്‍ക്ക് ജോലി മൂന്ന് മാസത്തെ ട്രെയിനിങ് കഴിഞ്ഞാല്‍ എന്‍സിവിടി എസ്എസ്‌സി അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ്, ഓണ്‍ ജോബ് ട്രെയിനിങ് എന്നിവ വാദഗ്ദാനം ചെയ്തിരുന്നുവെങ്കിലും പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ആകെ കിട്ടിയത് അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റ് മാത്രം.

പരിശീലനം നേടിയ ഉദ്യോഗാര്‍ഥി പരാതികളുയര്‍ന്നപ്പോള്‍ റെഡോക്‌സിനെ കുടുംബശ്രീ കരിമ്പട്ടികയില്‍പ്പെടുത്തി.

പക്ഷേ ഉദ്യോഗാര്‍ഥികള്‍ക്കു വീണ്ടും പരിശീലനം നല്‍കാനോ റെഡോക്‌സിന് നല്‍കിയ തുക തിരിച്ച് പിടിയ്ക്കാനോ കുടുംബശ്രി നടപടി സ്വീകരിച്ചിട്ടില്ല.

ദീന്‍ദയാല്‍ ഉപാധ്യായ് ഗ്രാമീണ കൗശല്യ യോജന പദ്ധതി പ്രകാരം 31 പരിശീലന പരിപാടികള്‍ കുടുബശ്രി നടത്തുന്നുണ്ട് ഇതില്‍ ഒരു പരിപാടിയാണ് റെഡോക്‌സിനെ ഏല്‍പ്പിച്ചത് പരാതിയുമായെത്തുന്നവരോടു സൗജന്യ പരിശീലനമല്ലേ, നഷ്ടം സര്‍ക്കാരിനല്ലെയെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി.

Top