നിങ്ങളുടെ വാഹനം കഴുകി വൃത്തിയാക്കണോ? വിളിക്കൂ കുടുംബശ്രീയെ

മലപ്പുറം: കാര്‍ കഴുകാന്‍ ആധുനിക കാര്‍ വാഷ് സര്‍വീസ് സൗകര്യവുമായി വിളിപ്പുറത്തെത്താന്‍ മലപ്പുറത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍. കാര്‍ എവിടെയാണെങ്കിലും അവിടെയെത്തി കഴുകുന്ന മൊബൈല്‍ വാഷ് സര്‍വീസ് കേന്ദ്രത്തിനാണ് ഇവര്‍ തുടക്കമിട്ടത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം പദ്ധതി കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടക്കുന്നത്.

ആരുടെയെങ്കിലും വാഹനം കഴുകണമെങ്കില്‍ കുടുംബശ്രീയുടെ 9744440421, 9497628381 നമ്പറില്‍ ബന്ധപ്പെട്ടാല്‍ മതി. അവിടെയെത്തി കഴുകി വൃത്തിയാക്കി വാഹനം തിരിച്ചേല്‍പ്പിക്കും. ജലനഷ്ടം കുറവാണെന്ന പ്രത്യേകതയും ഈ സംവിധാനത്തിനുണ്ട്. പൊന്‍മുണ്ടം കുടുംബശ്രീയിലെ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്‍മാരും അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി.

Top