കുബേരനില്‍ മാസ്സായി മെഗാസ്റ്റാര്‍; വന്‍ സ്വീകാര്യതയേറി തമിഴ് ടീസറും

മ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഷൈലോക്ക്. തമിഴില്‍ കുബേരന്‍ എന്ന പേരില്‍ ഡബ് ചെയ്തെത്തുന്ന ചിത്രത്തിന്റെ തമിഴ് ടീസറും പുറത്തുവിട്ടിരിക്കുകയാണ്. തമിഴ് ടീസറിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മീനയും തമിഴ് നടന്‍ രാജ് കിരണും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പണം പലിശയ്ക്കു നല്‍കുന്ന കഥാപാത്രവുമായി പ്രതിനായകനായാണ് ഇക്കുറി മെഗാസ്റ്റാര്‍ എത്തുന്നത്.

അനീസ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു. ചിത്രം ജനുവരി 23ന് പ്രദര്‍ശനത്തിനെത്തും.

Top