തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള കൊള്ളപ്പലിശ സംഘം പൊലീസ് പിടിയില്‍

arrest

കൊച്ചി: കൊച്ചിയില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള കൊള്ളപ്പലിശ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇസക്ക്മുത്ത്, ചിറ്റരശ്, ടി.രാജ്കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. 500 കോടിയോളം രൂപ കേരളത്തിലേക്ക് മാത്രം ഇവര്‍ വിതരണം ചെയ്തതായാണ് വിവരം.

എറണാകുളം സ്വദേശി ഫിലിപ്പ് ജേക്കബിന്റെ പരാതിയിന്മേലാണ് അറസ്റ്റ്. 40 ലക്ഷം രൂപ ഇവരില്‍ നിന്ന് ഫിലിപ്പ് വാങ്ങിയിരുന്നു. പണം തിരികെ നല്കിയ ശേഷവും ഫിലിപ്പിന്റെ ആഡംബരവാഹനം സംഘം തട്ടിയെടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഫിലിപ്പ് പോലീസില്‍ പരാതി നല്കിയത്.

Top