കെടിയു വിസി നിയമനം; സര്‍ക്കാര്‍ വാദത്തില്‍ കഴമ്പുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: കേരള സാങ്കേതിക സർവകലാശാല (കെടിയു) യിൽ ഡോ. സിസ തോമസിനെ വൈസ് ചാൻസലർ ആയി നിയമിച്ചതിന് എതിരെ സർക്കാർ ഉന്നയിക്കുന്ന വാദങ്ങളിൽ കഴമ്പുണ്ടെന്ന് ഹൈക്കോടതിയുടെ പരാമർശം. ഗവർണർ നടത്തിയ നിയമത്തിന് എതിരായ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം. സർക്കാരിന്റെ ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഗവർണർ സാവകാശം തേടി.

സാങ്കേതിക സർവകലാശാല വിസി നിയമനത്തിലെ അക്കാദമിക മാനദണ്ഡങ്ങൾ അഡ്വക്കറ്റ് ജനറൽ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ പരാമർശം. ഇക്കാര്യത്തിൽ നിയമ പ്രശ്‌നം നിലനിൽക്കുന്നുണ്ടെന്ന ബെഞ്ച് അഭിപ്രായപ്പെട്ടു. അടുത്ത ബുധനാഴ്ചയ്ക്കു മുമ്പായി സത്യവാങ്മൂലം നൽകാൻ ഗവർണറോട് കോടതി നിർദേശിച്ചു. ഹർജി വെള്ളിയാഴ്ച പരിഗണിക്കും.

നിയമനത്തിനെതിരെ സർക്കാർ നൽകിയ ഹർജിയിൽ യുജിസിയെ കക്ഷി ചേർത്തിട്ടുണ്ട്. വിസിയുടെ ചുമതല സാങ്കേതിക അതേസമയം, വിദ്യാഭ്യാസ വ്യവഹാരങ്ങളും തർക്കങ്ങളും കുട്ടികളുടെ ഭാവിയെ ബാധിക്കരുതെന്ന് കോടതി പരാമർശിച്ചു.വ്യവഹാരങ്ങൾ പെരുകുകയാണെന്നും കോടതി പറഞ്ഞു.

Top