കെടിഎം ന്റെ ആര്‍സി 125 ഇന്ത്യന്‍ വിപണിയിലേയ്ക്ക്

കെടിഎം ന്റെ rc 125 ഇന്ത്യന്‍ വിപണിയിലേയ്ക്ക് എത്തുന്നു. 125 ഡ്യൂക്കിന്റെ ഫെയേര്‍ഡ് പതിപ്പാണ് rc 125. ഈ മാസം അവസാനം rc 125 വില്‍പ്പനയ്ക്ക് എത്തുമെന്നാണ് സൂചന. ഒറഞ്ചു കറുപ്പും ഇടകലര്‍ന്ന പുത്തന്‍ നിറഭേദത്തോടെയാണ് rc 125 ആണ്.

എഞ്ചിനും ഷാസിയുമടക്കം ഘടകങ്ങളില്‍ ഏറിയപങ്കും 125 ഡ്യൂക്കില്‍ നിന്നാണ് rc 125 കടമെടുക്കുന്നത്. 125 ഡ്യൂക്കിനെ അപേക്ഷിച്ച് ഹാന്‍ഡില്‍ബാറും ഫൂട്ട് പെഗുകളും rc125 -ല്‍ വ്യത്യസ്തമായിരിക്കും.

125 ഡ്യൂക്കിലുള്ള 125 സിസി നാലു സ്ട്രോക്ക് എഞ്ചിന്‍തന്നെയാണ് rc 125 -ലും ഉള്ളത്. ലിക്വിഡ് കൂളിങ് ശേഷിയുള്ള എഞ്ചിന്‍ 14.3 bhp കരുത്തും 12nm torque ഉം സൃഷ്ടിക്കും. ഡ്യൂക്ക് 125 -ലെ ആറു സ്പീഡ് ഗിയര്‍ബോക്സ് തന്നെയായിരിക്കും rc 125 ലും ഉണ്ടായിരിക്കുന്നത്. 125 ഡ്യൂക്കിനെക്കാള്‍ എയറോഡൈനാമിക് മികവ് rc125 -ന് പ്രതീക്ഷിക്കാം.

125 ഡ്യൂക്കിനെപോലെ ഇരട്ട ഡിസ്‌ക്ക് ബ്രേക്കുകളും ഒറ്റ ചാനല്‍ എബിഎസും rc 125 -നും ലഭിക്കും. പ്രീമിയം അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ ബൈക്കിന്റെ പകിട്ടു വര്‍ധിപ്പിക്കും.

പൂനെയിലെ ചകാന്‍ ശാലയില്‍ നിന്നാണ് rc 125 പുറത്തിറങ്ങുന്നത്.നിലവില്‍ 1.30 ലക്ഷം രൂപയാണ് 125 ഡ്യൂക്കിന്. പുതിയ rc125 ഉം ഇതേ വിലനിലവാരമായിരിക്കും പുലര്‍ത്തുക.

Top