പുതിയ സവിശേഷതകളുമായി കെടിഎം RC 390 ഉടൻ വിപണിയിൽ

ന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ വളരെ കുറച്ച് സമയം കൊണ്ട് ജനപ്രീതി നേടിയ ബ്രാൻഡാണ് കെടിഎം. ഇതിനോടകം നിരവധി മോഡലുകൾ ഓസ്ട്രിയൻ നിർമ്മാതാക്കൾ രാജ്യത്ത് അവതരിപ്പിച്ചിട്ടുണ്ട്. പല മോഡലുകൾക്കും ഒരു അപ്പ്ഡേറ്റ് നൽകാനുള്ള ഒരുക്കത്തിലാണ് ബ്രാൻഡ്. തങ്ങളുടെ RC 390 മോഡലിന് ഒരു അപ്പ്ഡേറ്റ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ.

അധികം താമസിയാതെ തന്നെ മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കെടിഎം ഇന്ത്യ തങ്ങളുടെ വെബ്‌സൈറ്റിൽ അടുത്ത തലമുറ RC390 ഔദ്യോഗികമായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ന്യൂ-ജെൻ RC390 കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അതിന്റെ ആഗോള അരങ്ങേറ്റം നടത്തിയിരുന്നു, അന്നുമുതൽ ഇന്ത്യയിലെ ആരാധകർ വാഹനം ഇവിടെ ലോഞ്ച് ചെയ്യുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

RC390 -ക്ക് ഔട്ട്‌ഗോയിംഗ് മോഡലിനേക്കാൾ ഷാർപ്പ് രൂപകൽപ്പനയുണ്ട്. മുൻവശത്ത്, ഫെയറിംഗ് മൗണ്ടഡ് ടേൺ-ഇൻഡിക്കേറ്ററുകൾക്കൊപ്പം ഒരു പുതിയ ഹെഡ്‌ലാമ്പ് ഡിസൈൻ ഞങ്ങൾ കാണുന്നു. ഒരു വ്യത്യസ്ത ഫ്യുവൽ ടാങ്കിനൊപ്പം പുതിയ ഫ്രണ്ട് ഫെയറിംഗും ബൈക്കിന് ലഭിക്കുന്നു. മോട്ടോർസൈക്കിളിന് പുതിയ സ്പ്ലിറ്റ് സീറ്റ് സജ്ജീകരണവും ലഭിക്കുന്നു.

അതേസമയം 17 ഇഞ്ച് അലോയി വീലുകൾക്ക് പുതിയ രൂപകൽപ്പനയിലുള്ളതും മുമ്പത്തേക്കാൾ ഭാരം കുറഞ്ഞതുമാണ്. കെടിഎം 390 ഡ്യൂക്കിൽ ഉള്ളതിന് സമാനമായി സ്പ്ലിറ്റ് സ്റ്റീൽ ട്രെല്ലിസ് ഫ്രെയിം ആണ് പുതിയ തലമുറ RC 390 -ക്ക് ലഭിക്കുന്നത്, അതിൽ ബോൾട്ട്-ഓൺ റിയർ സബ്-ഫ്രെയിം ഉണ്ട്. ബ്രേക്കിംഗ് സിസ്റ്റത്തിൽ 320 mm ഫ്രണ്ട് ഡിസ്കും 230 mm റിയർ ഡിസ്കും അടങ്ങിയിരിക്കുന്നു. എന്നാൽ, അവ വീൽ ഹബിന് പകരം വീൽ സ്പോക്കുകളിൽ ഘടിപ്പിച്ചിരിക്കുന്നു.

എല്ലാ മാറ്റങ്ങൾക്കുമൊപ്പം പുതിയ RC390 ഔട്ട്‌ഗോയിംഗ് പതിപ്പിനേക്കാൾ വളരെ ഭാരം കുറഞ്ഞതാണ്. എഞ്ചിൻ 373.3 സിസി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ യൂണിറ്റായി തുടരും, എന്നാൽ വ്യത്യസ്ത ട്യൂണിംഗിലാവും ഇത് വരുന്നത്. പരമാവധി പവർ 43.5 bhp -ൽ മാറ്റമില്ലാതെ തുടരും, എന്നാൽ പീക്ക് torque 37 Nm വരെ ആയിരിക്കും, കൂടാതെ ഇത് ആറ് സ്പീഡ് സീക്വൻഷ്യൽ ട്രാൻസ്മിഷനുമായി ചേരുന്നു. TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ (ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയോടെ) മാറ്റമില്ലാതെ തുടരും.

റിപ്പോർട്ടുകൾ പ്രകാരം, അന്തർദേശീയ പതിപ്പിന് സമാനമായി ക്രമീകരിക്കാവുന്ന ഫ്രണ്ട് സസ്പെൻഷനും ഇന്ത്യ സ്പെക്ക് മോഡലിൽ ലഭ്യമാകും. ഔട്ട്‌ഗോയിംഗ് കെടിഎം RC 390 -ക്ക് നിലവിൽ 2.77 ലക്ഷം ​​രൂപയാണ് എക്സ്-ഷോറൂം വില. ന്യൂ-ജെൻ മോഡൽ ഇതിലും കൂടുതൽ ചെലവേറിയതായിരിക്കും.

പുതുക്കിയ RC 390 മുമ്പത്തെ ബാറ്റ്മാൻ മോട്ടോർസൈക്കിൾ പോലെ തോന്നുന്നില്ലെങ്കിലും, ഡിസൈൻ മാറ്റങ്ങൾ RC 390 -യെ കുറച്ചുകൂടി എയറോഡൈനാമിക് ആക്കുന്നു. മാത്രമല്ല, ഹാർഡ്‌വെയർ അപ്‌ഡേറ്റുകൾ റൈഡിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സാധ്യതയുണ്ട്.

Top