വേഗത പോരെന്ന പരാതി ഇനി ഇല്ല ; ആര്‍സി 390 ‘ആര്‍’ എഡിഷനുമായി കെടിഎം

KTM RC 390 R

ലിമിറ്റഡ് എഡിഷന്‍ ആര്‍സി 390 മോട്ടോര്‍സൈക്കിളുമായി ഓസ്ട്രിയന്‍ നിര്‍മ്മാതാക്കള്‍. കെടിഎം ആര്‍സി 390 ‘ആര്‍’ എഡിഷന്‍ ഉടന്‍ അവതരിപ്പിക്കും. സാധാരണ ആര്‍സി 390 യുടെ റേസ് ട്രാക്ക് പതിപ്പാണ് ആര്‍സി 390 ആര്‍.

അഞ്ഞൂറു ആര്‍സി 390 ആര്‍ എഡിഷനുകളെയാണ് ഓസ്ട്രിയന്‍ നിര്‍മ്മാതാക്കള്‍ രാജ്യാന്തര തലത്തില്‍ അവതരിപ്പിക്കുക. ഡിസൈന്‍ മുഖത്തും മെക്കാനിക്കല്‍ മുഖത്തും കാര്യമായ മാറ്റങ്ങള്‍ കൈവരിച്ചാണ് പുതിയ ആര്‍സി 390 ആര്‍ എഡിഷന്റെ വരവ്.

പൂര്‍ണമായും ക്രമീകരിക്കാന്‍ സാധിക്കുന്ന ഡബ്ല്യുപി സസ്‌പെന്‍ഷന്‍, പുതിയ ടോപ് യോക്ക്, ഹാന്‍ഡില്‍ബാര്‍ കിറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് ആര്‍സി 390 ആര്‍ എഡിഷന്റെ പ്രധാന വിശേഷങ്ങള്‍. വീഴ്ചയില്‍ തകരാത്ത ഫോള്‍ഡിംഗ് ക്ലച്ചും ബ്ലേക്ക് ലെവറുകളും പുതിയ ആര്‍സി 390 ആര്‍ എഡിഷന്റെ ഫീച്ചറുകളാണ്.

റേസ് ട്രാക്ക് വേഗതയ്ക്ക് അനുയോജ്യമായി വീതിയേറിയ പവര്‍ ബാന്‍ഡ് കാഴ്ചവെക്കുന്ന ചെറിയ ഇന്‍ടെയ്ക്ക് ട്രംപറ്റാണ് ആര്‍സി 390 ആര്‍ എഡിഷന്റെ പ്രധാന ആകര്‍ഷണം. ആര്‍സി 390 ആര്‍ എഡിഷന്‍ കാഴ്ചവെക്കുന്ന വേഗതയില്‍ തൃപ്തിപ്പെടാത്ത ഉപഭോക്താക്കള്‍ക്ക് വേണ്ടി പ്രത്യേക റേസ് കിറ്റിനെയും മോട്ടോര്‍സൈക്കിളില്‍ കെടിഎം ലഭ്യമാക്കും.

230 ലേറെ വ്യക്തിഗത പാര്‍ട്‌സുകള്‍ അടങ്ങിയ SSP300 റേസ് കിറ്റാണ് ആര്‍സി 390 ആര്‍ എഡിഷനില്‍ കെടിഎം കരുതിവെച്ചിരിക്കുന്നത്. സാധാരണ ആര്‍സി 390 യ്ക്കും SSP300 റേസ് കിറ്റ് അനുയോജ്യമാണെന്നതാണ് ഏറ്റവും ശ്രദ്ധേയം.

അതേസമയം പ്രതിവര്‍ഷം 50 റേസിംഗ് കിറ്റുകളെ മാത്രമാണ് കെടിഎം ഉത്പാദിപ്പിക്കുക. ഡ്യൂക്ക് 390 യ്ക്ക് സമാനമായി 2018 ആര്‍സി 390യെ കമ്പനി വിപണിയില്‍ ഉടന്‍ അവതരിപ്പിക്കും.

Top