കെടിഎം RC125 ഇന്ത്യന്‍ വിപണിയില്‍ ; വില 1.47 ലക്ഷം രൂപ

കെടിഎം RC125 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. ഇന്ത്യയിലെ ഏറ്റവും വിലകൂടിയ 125 സിസി ബൈക്കായി RC125നെ അറിയപ്പെടും. 1.47 ലക്ഷം രൂപയാണ് പുതിയ കെടിഎം RC125 -ന് ഷോറൂം വില (ദില്ലി).

രാജ്യമെങ്ങുമുള്ള 437 കെടിഎം ഡീലര്‍ഷിപ്പുകള്‍ പുതിയ RC125 ബുക്കിങ് ആരംഭിച്ചു. ബുക്കിങ് തുക 5,000 രൂപ. ബുക്ക് ചെയ്യുന്നവര്‍ക്ക് ജൂണ്‍ അവസാനം മുതല്‍ ബൈക്കുകള്‍ കൈമാറുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമാണ് ബൈക്കിന് ആധാരം. ഇരട്ട പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ബാര്‍, വിഭജിച്ച സീറ്റുകള്‍, അണ്ടര്‍ബെല്ലി എക്സ്ഹോസ്റ്റ് എന്നിവയെല്ലാം കെടിഎം RC125 -ന്റെ സവിശേഷതകളാണ്.

17 ഇഞ്ചാണ് ബൈക്കിലെ അലോയ് വീലുകള്‍ക്ക് വലുപ്പം. മുന്‍ ടയര്‍ അളവ് 110/70-R17. പിന്‍ ടയര്‍ അളവ് 150/60-R17. 125 ഡ്യൂക്കിലെ 125 സിസി നാലു സ്ട്രോക്ക് എഞ്ചിന്‍തന്നെ RC125 -ലും തുടരുന്നു. ലിക്വിഡ് കൂളിങ്, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനങ്ങള്‍ എഞ്ചിനില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

9,250 rpm -ല്‍ 14.5 bhp കരുത്തും 7,000 rpm -ല്‍ 12 Nm torque ഉം കുറിക്കാന്‍ എഞ്ചിന് കഴിയും. ആറു സ്പീഡാണ് RC125 -ലെ ഗിയര്‍ബോക്സ്. സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണ ബൈക്കിനുണ്ട്. 152 കിലോയാണ് ബൈക്കിന് ഭാരം.

Top