സ്‌പോര്‍ട്ടി കെടിഎം ഡ്യൂക്ക് 790 ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

സ്‌പോര്‍ട്‌സ് ബൈക്ക് പ്രേമികളായ യുവാക്കളുടെ ഇഷ്ട ബ്രാന്‍ഡായ കെടിഎം ഡ്യൂക്കിന്റെ പുതിയ മോഡല്‍ 790 ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു.

WP സസ്‌പെന്‍ഷന്‍, സിംഗിള്‍ സീറ്റ്, മള്‍ട്ടിപ്പിള്‍ റൈഡര്‍ മോഡ്, മള്‍ട്ടി ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, IMU കണ്‍ട്രോള്‍, ഫോണ്‍ കണക്ടിവിറ്റി, ത്രീ ഡി പ്രിന്റഡ് പാര്‍ട്ട്, പുതിയ എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് ഡ്യൂക്ക് 790യുടെ സവിശേഷതകള്‍.

ഡ്യൂക്ക് 690, ഡ്യൂക്ക് 1200 എന്നിവയ്ക്ക് ഇടയിലാകും പുതിയ ഡ്യൂക്ക് 790യുടെ സ്ഥാനം. 6 സ്പീഡ് ഗിയര്‍ബോക്‌സില്‍ 800 സിസി പാരലല്‍ട്വിന്‍ എഞ്ചിനാണ് ഈ കരുത്തനെ മുന്നോട്ടു നയിക്കുക.

ഏഴ് ലക്ഷം രൂപയായിരിക്കും ഈ സ്‌പോര്‍ട്ടി ബൈക്കിന്റെ എക്‌സ് ഷോറൂം വില.

Top