തെറ്റായ ദിശയിലൂടെ ബസ് ഓടിച്ചു; പ്രതിഷേധിച്ച് ബൈക്ക് റൈഡര്‍

തെറ്റായ ദിശയിലൂടെ ഓടിയ സര്‍ക്കാര്‍ ബസിനെ ചോദ്യം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു കെടിഎം ഡ്യൂക്ക് ബൈക്കിലെ റൈഡറാണ് നിറയെ യാത്രികരുമായെത്തിയ ട്രാന്‍സ്‌പോര്‍ട്ട് ബസിന് മുന്നിലേക്ക് തന്റെ ബൈക്ക് കയറ്റിവച്ച് പ്രതിഷേധിച്ചത്. വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി.

രാജസ്ഥാനിലെ ജയ്പൂര്‍ – അജ്മീര്‍ ദേശീയപാതയിലാണ് സംഭവം. യാത്രികന്റെ ഗോപ്രോ ക്യാമറയിലാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. റൈഡറുമായി തര്‍ക്കിക്കുന്ന ബസിലെ ജീവനക്കാരനെയും വീഡിയോയില്‍ കാണാം. ഏറെ നേരത്തെ തര്‍ക്കത്തിനൊടുവില്‍ യാത്രികരുമായി തെറ്റായ ദിശയിലൂടെ അപകടകരമായി സഞ്ചരിക്കുന്ന ബസിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ വ്യക്തമാണ്.

Top