ബജാജ് നിര്‍മ്മിക്കുന്ന സ്വാര്‍ട്ട്പിലന്‍ ഉടന്‍ ഇന്ത്യയിലേക്ക് ;ചിത്രങ്ങള്‍ പുറത്ത്

പുതിയ ഹസ്‌ക്കി ബൈക്കുകളായ വിറ്റ്പിലനും സ്വാര്‍ട്ട്പിലനും അടുത്തവര്‍ഷം ഇന്ത്യയില്‍ കൊണ്ടുവരാന്‍ ഒരുങ്ങി ബജാജ്. ഈ വര്‍ഷം അവസാനത്തോടെ വിറ്റ്പിലന്‍ 401, സ്വാര്‍ട്ട്പിലന്‍ 401 മോഡലുകളുടെ ഉത്പാദനം ബജാജ് തുടങ്ങും. അടുത്തവര്‍ഷമാദ്യം ബൈക്ക് ഇന്ത്യയില്‍ വില്‍പനയ്ക്കെത്തും. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ നിരത്തില്‍ ഹസ്‌ക്കി ബൈക്കുകളുമായി കമ്പനി പരീക്ഷണയോട്ടത്തിന് ഇറങ്ങിയിരുന്നു.

കറുപ്പു പശ്ചാത്തലമായിരിക്കും വരാന്‍ പോകുന്ന സ്വാര്‍ട്ട്പിലന്. ബോഡിഘടനകള്‍ക്ക് തിളക്കമാര്‍ന്ന മഞ്ഞനിറമായിരിക്കും. ഡ്യൂക്കിന്റെ 373 സിസി നാലു സ്ട്രോക്ക് എഞ്ചിന്‍ പുതിയ വിറ്റ്പിലനിലും സ്വാര്‍ട്ട്പിലനിലും തുടിക്കും. കരുത്തുത്പാദനത്തില്‍ മാറ്റങ്ങളൊന്നും തന്നെ ഉണ്ടാകില്ല. എഞ്ചിന്‍ 44 bhp കരുത്തും 37 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡായിരിക്കും മാനുവല്‍ ഗിയര്‍ബോക്‌സ്.

വട്ടത്തിലുള്ള ചെറിയ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, വട്ടത്തിലുള്ള ഡിജിറ്റല്‍ കണ്‍സോള്‍, സ്പോക്ക് വീലുകള്‍,റൈഡ് ബൈ വയര്‍ ത്രോട്ടില്‍, സ്ലിപ്പര്‍ ക്ലച്ച്, ഇരു ടയറുകളിലുമുള്ള ഡിസ്‌ക് ബ്രേക്കുകള്‍, ഇരട്ട ചാനല്‍ എബിഎസ് എന്നിവയെല്ലാം സ്വാര്‍ട്ട്പിലന്‍, വിറ്റ്പിലന്‍ മോഡലുകളിലെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്.

Top