കരുത്തേറിയ ഡ്യൂക്ക് ശ്രേണിയിലേക്ക് ഒരു കൂഞ്ഞന്‍ ഡ്യൂക്ക് ; ഡിസംബറില്‍ വിപണിയില്‍

രുത്തേറിയ ഡ്യൂക്ക് ശ്രേണിയിലേക്ക് ഒരു കൂഞ്ഞന്‍ ഡ്യൂക്ക് കെടിഎം 125 ഡിസംബറില്‍ ഇന്ത്യയിലെത്തുകയാണ്. ഇതിന് മുമ്പെ ഡ്യൂക്ക് 125 പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വാഹനം പുണെ നിരത്തില്‍ പരീക്ഷണ ഓട്ടം നടത്തുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

വരവുപ്രമാണിച്ച് മുംബൈ കെടിഎം ഡീലര്‍ഷിപ്പുകള്‍ ബൈക്കിനുള്ള പ്രീബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് തുക 1,000 രൂപ. വരുംനാളുകളില്‍ മറ്റു ഡീലര്‍ഷിപ്പുകളും 125 ഡ്യൂക്കിനുള്ള ബുക്കിംഗ് സ്വീകരിക്കും. ഏകദേശം 1.60 ലക്ഷം രൂപ കെടിഎം 125 ഡ്യൂക്കിന് ഓണ്‍റോഡ് വില പ്രതീക്ഷിക്കാം.

എന്‍ജിന്‍ കരുത്ത് 125 സിസിയായി കുറഞ്ഞതും 125 ബാഡ്ജിങ്ങ് നല്‍കിയിട്ടുള്ളതുമാണ് ഡ്യൂക്കിന്റെ മറ്റ് മോഡലുകളില്‍ നിന്ന് ഈ ബൈക്കില്‍ നല്‍കിയിട്ടുള്ള മാറ്റം. ഡിസൈന്‍ ശൈലി, കംഫര്‍ട്ടബിള്‍ തുടങ്ങിയവയെല്ലാം മുമ്പ് നിരത്തിലുണ്ടായിരുന്ന ഡ്യൂക്കുകള്‍ക്ക് സമമായിരിക്കും.

ട്രെലീസ് ഫ്രെയിമില്‍ തന്നെയാണ് ഡ്യൂക്ക് 125ന്റെ ഒരുക്കം. ചെറിയ ഹെഡ്‌ലൈറ്റ്, വലിയ ഫോര്‍ക്ക്, മെലിഞ്ഞ വലിയ പെട്രോള്‍ ടാങ്ക്, പൊങ്ങി നില്‍ക്കുന്ന പിന്‍ സീറ്റ് എന്നിവ തന്നെയാണ് ഡ്യൂക്ക് 125നെയും അലങ്കരിക്കുന്നത്. 15 പിഎസ് കരുത്ത് ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 125 സിസി എന്‍ജിനാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്.
കരുത്ത് കുറയുമെങ്കിലും ഡിസ്‌ക് ബ്രേക്ക്, ഇരട്ട ചാനല്‍ എബിഎസ് എന്നീ സംവിധാനം പുതിയ ബൈക്കിവും ഉള്‍പ്പെടുത്തുമെന്നാണ് വിവരം.

Top