കെടിഎം പുതിയ 890 അഡ്വഞ്ചര്‍ മോട്ടോർസൈക്കിൾ പുറത്തിറക്കി

സ്ട്രിയൻ സ്പോർട്സ് ബൈക്ക് നിർമാതാക്കളായ കെടിഎം തങ്ങളുടെ പുതിയ 890 മോഡൽ അഡ്വഞ്ചർ മോട്ടോർസൈക്കിൾ പുറത്തിറക്കി. പുതിയ പതിപ്പ് ഇടംപിടിക്കുക 890 ADV ശ്രേണിയിലെ ബേസ് വേരിയന്റായാകും. പുതുക്കിയ കളർ ഓപ്ഷനും നീളമുള്ള ഒരു വിൻ‌ഡ്‌ഷീൽ‌ഡും മാത്രമാണ് എടുത്തുപറയാൻ സാധിക്കുന്ന പരിഷ്ക്കരണങ്ങൾ.

കെടിഎമ്മിന്റെ മൂന്ന് 890 അഡ്വഞ്ചർ മോഡലുകൾക്കും ഒരേ 889 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് ലഭിക്കുന്നത്. 8,000 rpm-ൽ 103 bhp കരുത്തും 6,500 rpm-ൽ 100 Nm torque ഉം ആണ് ഈ യൂണിറ്റ് ഉത്പാദിപ്പിക്കുന്നത്. 890 അഡ്വഞ്ചറിന് ഡാകർ-സ്റ്റൈൽ റൈഡിംഗ് എർഗണോമിക്സും 20 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയും 200 മില്ലീമീറ്റർ സസ്പെൻഷൻ ട്രാവലുമാണ് കെടിഎം സജ്ജമാക്കിയിരിക്കുന്നത്.

ഇലക്ട്രോണിക്സിന്റെ കാര്യത്തിൽ മോട്ടോർസൈക്കിളിന് കോർണറിംഗ് എബിഎസ്, ട്രാക്ഷൻ കൺട്രോൾ , മോട്ടോർ സ്ലിപ്പ് റെഗുലേഷൻ എന്നിവ സ്റ്റാൻഡേർഡായി ലഭിക്കും. ഒരു WP അപെക്സ് മോണോഷോക്കുകളാണ് പിൻഭാഗത്ത് ഇടംപിടിച്ചിരിക്കുന്നത്. പൂർണ വലുപ്പത്തിലുള്ള ടിഎഫ്ടി കളർ സ്ക്രീനും ക്രൂയിസ് കൺട്രോൾ, ക്വിക്ക്-ഷിഫ്റ്റർ, ഹീറ്റഡ് ഗ്രിപ്‌സ്, വ്യത്യസ്ത ലഗേജ് ഓപ്ഷനുകൾ എന്നിവ പോലുള്ള ഓപ്ഷണൽ ഉപകരണങ്ങളും സവിശേഷതകളിൽ ഉൾപ്പെടുന്നു.

മികച്ച പെർഫോമൻസിനായി ശക്തമായ ക്ലച്ചും എഞ്ചിൻ നോക്ക് കൺട്രോൾ സിസ്റ്റവും പുതിയ കെടിഎം 890 അഡ്വഞ്ചറിന് ലഭിക്കുന്നു. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും ടേൺ-ബൈ-ടേൺ നാവിഗേഷനും ഫോൺ കോളുകൾ, മ്യൂസിക് മുതലായവയിലേക്കുള്ള ആക്‌സസ്സിനും കെടിഎം മൈ റൈഡ് സംയോജനവും തെരഞ്ഞെടുക്കാം. 2020 ഡിസംബർ മുതൽ 2021 890 അഡ്വഞ്ചർ ആഗോള വിപണിയിൽ വിൽപ്പനയ്‌ക്കെത്തും. അടുത്ത വർഷത്തോടെ ഈ മോഡൽ ഇന്ത്യയിലേക്കും വരാനുള്ള സാധ്യതയുണ്ട്.

Top