സൂപ്പര്‍ നെയ്ക്കഡ് ഗണത്തിലെ കെടിഎം 790 ഡ്യൂക്ക് വിപണിയിലേക്ക്

പുതിയ 790 ഡ്യൂക്കുമായി കെടിഎം ഉടന്‍ വിപണിയിലേക്ക് എത്തും. പുതിയ ബൈക്കിന്റെ ടീസര്‍ ദൃശ്യങ്ങള്‍ കമ്പനി പുറത്തുവിട്ടു. സൂപ്പര്‍ നെയ്ക്കഡ് ഗണത്തിലാണ് കെടിഎം 790 ഡ്യൂക്ക് പെടുന്നത്. ഏഴര മുതല്‍ എട്ടുലക്ഷം രൂപ വരെ 790 ഡ്യൂക്കിന് വില പ്രതീക്ഷിക്കാം

ബൈക്കില്‍ കമ്പനി പുതുതായി വികസിപ്പിച്ച 799 സിസി LC8 പാരലല്‍ ട്വിന്‍ എഞ്ചിനാണ് തുടിക്കുക. ലിക്വിഡ് കൂളിങ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിന്‍ യൂണിറ്റിനുണ്ട്. 9,000 rpm -ല്‍ 103.5 bhp കരുത്തും 8,000 rpm -ല്‍ 86 Nm torque ഉം എഞ്ചിന് സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. ഗിയര്‍മാറ്റം അതിവേഗം സാധ്യമാക്കാന്‍ ക്വിക്ക് ഷിഫ്റ്ററും മോഡലില്‍ ഒരുങ്ങുന്നു.

43 mm WP അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ മുന്നിലും WP മോണോഷോക്ക് അബ്സോര്‍ബര്‍ യൂണിറ്റ് പിന്നിലും കെടിഎം 790 ഡ്യൂക്കില്‍ സസ്പെന്‍ഷന്‍ നിറവേറ്റും. നാലു പിസ്റ്റണ്‍ കാലിപ്പറുകളുള്ള 300 mm ഇരട്ട ഡിസ്‌ക്കുകളാണ് മുന്‍ ടയറില്‍ ബ്രേക്കിങ്ങിനായി. സ്‌പോര്‍ട്, സ്ട്രീറ്റ്, റെയിന്‍, ട്രാക്ക് എന്നിങ്ങനെ നാലു റൈഡിങ് മോഡുകളാണ് 790 ഡ്യൂക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Top