യുവാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ അടുത്ത താരം; കെടിഎം 390 അഡ്വഞ്ചര്‍ വിപണിയില്‍

ഡ്വഞ്ചര്‍ ബൈക്ക് കെടിഎം 390 വിപണിയിലെത്തി. ഡല്‍ഹിയിലെ എക്സ്ഷോറൂമില്‍ ബൈക്കിന്റെ വില 2.99 ലക്ഷം രൂപയാണ്.

790 അഡ്വഞ്ചറിന്റെ ഡിസൈന്‍ ശൈലിയും പുതിയ 390 അഡ്വഞ്ചറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 390 അഡ്വഞ്ചറില്‍ നല്‍കിയിരിക്കുന്നത് സ്പോര്‍ട്ടി എല്‍ഇഡി ഹെഡ്ലൈറ്റ്, ഫ്യുവല്‍ ടാങ്ക് എക്സ്റ്റന്‍ഷന്‍, വില്‍ഡ് സ്‌ക്രീന്‍, നോക്കിള്‍ ഗാര്‍ഡ്, ബാഷ് പ്ലേറ്റ്, വലിയ ഗ്രാബ് റെയില്‍, വീതിയേറിയ സീറ്റ്, സ്പോര്‍ട്ടി എക്സ്ഹോസ്റ്റ്, ഉയര്‍ന്ന ഹാന്‍ഡില്‍ ബാര്‍, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ്.

റഗുലര്‍ 390 ഡ്യൂക്കിനെക്കാള്‍ ഒമ്പത് കിലോഗ്രാമോളം (158 കിലോഗ്രാം) ഭാരം അഡ്വഞ്ചര്‍ പതിപ്പിന് കൂടുന്നതായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. 14.5 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി നല്‍കിയത്. അഡ്വഞ്ചര്‍ മോഡലിനും കരുത്തേകുന്നത് 373.2 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്.

Top