കാത്തിരിപ്പിന് വിരാമം ; ‘കെടിഎം 390 അഡ്വഞ്ചര്‍’ ഇന്ത്യയിലേക്ക്

ktm

ബൈക്ക് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ഇന്ത്യന്‍ നിര്‍മ്മിത കെടിഎം 390 അഡ്വഞ്ചര്‍ ഇന്ത്യയിലേക്ക്. കെടിഎമ്മിന്റെ റാലി റേസ് പാരമ്പര്യം മുറുക്കെ പിടിച്ചാണ് പുതിയ 390 അഡ്വഞ്ചര്‍ വിപണിയില്‍ വരിക. അടുത്തവര്‍ഷം ആദ്യപാദം കെടിഎം 390 അഡ്വഞ്ചറിനെ വിപണിയില്‍ കൊണ്ടുവരുമെന്നു ഓസ്ട്രിയന്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു. നിലവില്‍ വിപണിയില്‍ സ്ട്രീറ്റ്‌ഫൈറ്റര്‍ ഡ്യൂക്ക്, സ്‌പോര്‍ട് RC മോഡലുകള്‍ മാത്രമാണ് കമ്പനിക്കുള്ളത്.

ktm-390-adventure

രൂപഭാവത്തില്‍ 390 അഡ്വഞ്ചര്‍ മുതിര്‍ന്ന കെടിഎം 1290 അഡ്വഞ്ചറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളും. അതേസമയം 390 മോഡലുകളിലുള്ള എഞ്ചിന്‍ പുതിയ 390 അഡ്വഞ്ചറിലും തുടരും. 373 സിസി ലിക്വിഡ് കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന് 44 bhp കരുത്തും 35 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡായിരിക്കും ഗിയര്‍ബോക്‌സ്. അഡ്വഞ്ചര്‍ പതിപ്പായതിനാല്‍ തന്നെ നീളമേറിയ ട്രാവല്‍ സംവിധാനം മോഡലില്‍ പ്രതീക്ഷിക്കാം.

ഡിസ്‌ക് ബ്രേക്കുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം, റൈഡ് ബൈ വയര്‍ എന്നിവ 390 അഡ്വഞ്ചറില്‍ ഇടംപിടിക്കും. ഒരുപക്ഷെ ഒന്നിലധികം റൈഡിംഗ് മോഡുകളും മോഡലില്‍ ഒരുങ്ങും. നിലവിലുള്ള 390 മോഡലുകള്‍ക്ക് സമാനമായ ടിഎഫ്ടി ഇന്‍സ്ട്രമെന്റ് ഡിസ്‌പ്ലേ 390 അഡ്വഞ്ചറിലും സാന്നിധ്യമറിയിക്കുമെന്നാണ് വിവരം.

ktm-adventure

അപ്‌സൈഡ് ഡൗണ്‍ ഡബ്ല്യുപി മുന്‍ ഫോര്‍ക്കുകള്‍ മുന്നിലും ഡബ്ല്യുപി മോണോഷോക്ക് അബ്‌സോര്‍ബര്‍ പിന്നിലും സസ്‌പെന്‍ഷന്‍ നിറവേറ്റും. സ്ലിപ്പര്‍ ക്ലച്ച് പിന്തുണയും മോഡല്‍ അവകാശപ്പെടും. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍, വരാനുള്ള ബിഎംഡബ്ല്യു G310 GS മോഡലുകളാണ് വിപണിയില്‍ കെടിഎം 390 അഡ്വഞ്ചറിന്റെ മുഖ്യ എതിരാളികള്‍.

Top