KTM 2016 models RC and Duke to get Auto

ഇന്ത്യന്‍ യുവാക്കളുടെ ഹരമാണ് കെടിഎം ഡ്യുക്ക്. ഓസ്ട്രിന്‍ ഇരുചക്രവാഹന നിര്‍മാതാക്കളായ കെടിഎം ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചതും ഡ്യൂക്കിലൂടെയായിരുന്നു. 2012 ല്‍ അരങ്ങേറ്റം കുറിച്ച, കരുത്തും സ്‌റ്റൈലും ഒരുപോലെ ഒത്തിണങ്ങിയ ഈ നേക്കഡ് സ്‌പോര്‍ട്‌സ് ബൈക്കിന് യുവാക്കള്‍ മികച്ച സ്വീകരണമാണ് നല്‍കിയത്.

മറ്റ് പല നിര്‍മാതാക്കളും ഡ്യുക്കിനോട് എതിരിടാന്‍ ശ്രമിച്ചെങ്കിലും ഇവന്റെ ജനപ്രിയതയ്ക്ക് മുന്നില്‍ മുട്ടു മടക്കുകയാണ് ചെയ്തത്. ഇപ്പോഴിതാ ടിവിഎസ് തങ്ങളുടെ 200 സിസി ബൈക്ക് പുറത്തിറക്കിയിരിക്കുന്നു. ടിവിഎസിന്റെ ജനപ്രിയ അപ്പാച്ചെ സീരിസില്‍ പുറത്തിറങ്ങിയ ബൈക്ക് ഡ്യൂക്കിന് ഭീഷണിയാകുമോ.

ഓസ്ട്രിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ കെടിഎമ്മിന്റെ ഇന്ത്യയിലെ ആദ്യ മോഡലാണ് ഡ്യുക്ക്. 200 സിസി കപ്പാസിറ്റിയുള്ള ഡ്യുക്കിന്റെ എന്‍ജിന്‍ 10000 ആര്‍പിഎമ്മില്‍ 25 ബിഎച്ച്പി കരുത്തും 8000 ആര്‍പിഎമ്മില്‍ 19 എന്‍എം ടോര്‍ക്കുമുണ്ട്.

സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ്. പരമാവധി ടോര്‍ക്ക് 19 എന്‍എം. ട്രെല്ലിസ് ഫ്രേം, ഇന്‍വെര്‍ട്ടഡ് ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍, അലുമിനിയം സ്വിങ് ആം എന്നിവ പ്രത്യേകതകള്‍. 136 കിലോഗ്രാം ഭാരമുള്ള ഡ്യൂക്കിന്റെ പരമാവതി വേഗത 135 കിലോമീറ്ററാണ്.

കെടിഎം ഡ്യൂക്ക് 200, പള്‍സര്‍ 200 എന്നിവയുമായി മത്സരിക്കുന്ന അപ്പാച്ചെ 200ല്‍ 197.7 സിസി എന്‍ജിനാണ് ഉപയോഗിക്കുന്നത്. 8500 ആര്‍പിഎമ്മില്‍ 21 ബിഎച്ച്പി കരുത്തും 8500 ആര്‍പിഎമ്മില്‍ 18.10 എന്‍എം ടോര്‍ക്കുമുള്ള എന്‍ജിനാണ് വാഹനത്തില്‍.

പൂജ്യത്തില്‍ നിന്ന് 60 കിമീ വേഗമെടുക്കാന്‍ 3.9 സെക്കന്‍ഡ് മാത്രം വേണ്ടി വരുന്ന അപ്പാച്ചെയുടെ പരമാവധി വേഗം മണിക്കൂറില്‍ 129 കിലോമീറ്ററാണ്. എബിഎസ് ഉള്ള മോഡലും അപ്പാച്ചേയിലുണ്ടെന്നത് ബൈക്കിന്റെ മേന്മയാണ്.

Top