കെ.ടി.ഡി.സിയുടെ ആഢംബര ബസ്സുകള്‍ നിരത്തിലിറക്കി ; ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും

ktdc luxury bus

കൊച്ചി: തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലേക്ക് ടൂര്‍ പാക്കേജ് നല്‍കുന്ന കെ.ടി.ഡി.സിയുടെ ആഢംബര ബസ്സുകള്‍ നിരത്തിലിറങ്ങി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്തേക്ക് രണ്ടും കൊച്ചിയിലേക്കുള്ള ഒരുബസ്സുമാണ് ഇന്ന് നിരത്തിലിറക്കിയിരിക്കുന്നത്. പദ്ധതി പിന്നീട് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.

ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുരത്തെ ടൂറിസം കേന്ദ്രങ്ങളിലേക്ക് 899രൂപയാണ് ഒരാള്‍ക്ക് ചാര്‍ജ്. തിങ്കള്‍ ഒഴികെ ദിവസങ്ങളില്‍ കന്യാകുമാരി യാത്രയ്ക്ക് 1500രൂപയുമാണ്. ബോള്‍ഗാട്ടി പാലസ്, മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി,തുടങ്ങിയവയുള്‍പ്പെട്ട കൊച്ചി പാക്കേജിനും ചെറായി ബീച്ചുള്‍പ്പെട്ട അള്‍ട്ടിമേറ്റ് കൊച്ചി ടൂര്‍ പാക്കേജിനും 1000 രൂപ വീതമാണ് ചാര്‍ജ്.

Top