കെടിഡിസി ഹോട്ടലുകള്‍ ഇനി ഓണ്‍ലൈനായി ബുക്ക് ചെയ്യാം: ബുക്കിംഗ് ഈ മാസം പ്രവര്‍ത്തന സജ്ജമാകും

തിരുവനന്തപുരം: കെടിഡിസിയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം നവീകരിക്കുന്നുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. നവീകരിച്ച ഓണ്‍ലൈന്‍ ബുക്കിംഗ് ഈ മാസം പ്രവര്‍ത്തന സജ്ജമാകും. അന്തര്‍ദേശീയ ആഭ്യന്തര ടൂറിസ്റ്റുകള്‍ക്ക് കൂടുതല്‍ വേഗത്തിലും ഫലപ്രദമായും കെടിഡിസി ഹോട്ടലുകള്‍ ബുക്ക് ചെയ്യാന്‍ സഹായിക്കുന്ന ചാനല്‍ മാനേജര്‍ സോഫ്റ്റ്‌വെയര്‍ സംവിധാനമാണ് തയ്യാറാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

കെടിഡിസി ഹോട്ടലുകളെ ആഗോള വിനോദസഞ്ചാര നെറ്റ്‌വര്‍ക്ക് ഭാഗമാകുന്നതിന്റെ ആദ്യപടിയാണ് ഇത്. ലോകത്തിലെ പ്രശസ്ത സഞ്ചാര പോര്‍ട്ടലുകള്‍ ആയ ബുക്കിംഗ് ഡോട്ട് കോം ,അഗോഡ, ഇന്ത്യയിലെ പ്രമുഖ പോര്‍ട്ടലുകള്‍ ആയ മെയ്ക്ക് മൈ ട്രിപ്പ്, ഗോഐബിബോ, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആര്‍സിടിസി എന്നിവയുടെ ബുക്കിംഗ് പോര്‍ട്ടലില്‍ നിന്നും തത്സമയം കെടിഡിസി ഹോട്ടലുകളില്‍ ബുക്ക് ചെയ്യുന്നത് വേണ്ടിയാണ് ചാനല്‍ മാനേജര്‍ സോഫ്റ്റ്‌വെയര്‍ സംവിധാനം.

തിരുവനന്തപുരത്തെ ഗ്രാന്‍ഡ് ചൈത്രം ഹോട്ടലില്‍ ആകും ആദ്യമായി ഈ സംവിധാനം നടപ്പിലാക്കുകയെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡിന്റെ രണ്ടാം തരംഗം പിന്നിടുമ്പോള്‍ സംസ്ഥാനത്തെ ടൂറിസം മേഖലയെ സജീവമാക്കാനും ആകര്‍ഷകമാക്കാനും വ്യത്യസ്ത പരിപാടികളാണ് കെ ടി ഡി സി തയ്യാറാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Top