സ്വര്‍ണക്കടത്തിനു പിന്നില്‍ ദാവൂദ് അല്‍ അറബിയാണെന്ന് കെ.ടി റമീസ്

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവാസി വ്യവസായിയായ ദാവൂദ് അല്‍ അറബിയാണെന്ന് പ്രതി കെ.ടി. റമീസിന്റെ മൊഴി. ദാവൂദ് അല്‍ അറബി എന്നാണ് ഈ വ്യവസായി അറിയപ്പെടുന്നത്. 12 തവണ ഇയാള്‍ക്ക് വേണ്ടി സ്വര്‍ണം കടത്തിയെന്നാണ് മൊഴിയിലുള്ളത്. ഈ ദാവൂദ് ആരാണ് എന്ന അന്വേഷണത്തിലാണ് അന്വേഷണ സംഘം.

കോഫേപോസ നടപ്പാക്കുന്നതിന്റെ ഭാഗമായി കോഫേപോസ ബോര്‍ഡിന് മുമ്പാകെയാണ് റമീസിന്റെ ഈ മൊഴിപ്പകര്‍പ്പ് കസ്റ്റംസ് സമര്‍പ്പിച്ചിരിക്കുന്നത്. 166 കിലോ ഗ്രാം സ്വര്‍ണം കടത്തിയെന്നാണ് എന്‍ഐഎ റിപ്പോര്‍ട്ടിലുള്ളത്. 21 തവണ കടത്തുകയും 21 ാം മത്തെ തവണ പിടിക്കപ്പെടുകയുമായിരുന്നു.

Top