ജലീലിനെതിരെയുള്ള ബന്ധു നിയമന പരാതി; നടപടി എന്തെന്ന് വിജിലന്‍സിനോട് ഹൈക്കോടതി

highcourt

കൊച്ചി: മന്ത്രി കെ.ടി ജലീലിനെതിരെയുള്ള ബന്ധു നിയമന പരാതിയില്‍ സ്വീകരിച്ചിരിക്കുന്ന നടപടി അറിയിക്കാന്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ നിദേശം. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

യോഗ്യതാ മാനദണ്ഡത്തില്‍ ഭേദഗതി ചെയ്തപ്പോഴും നിയമനം നടത്തിയപ്പോഴും ആരെങ്കിലും നിയമപരമായി ചോദ്യം ചെയ്തിരുന്നോയെന്ന് ഫിറോസിനോട് കോടതി ചോദിച്ചു. അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന നടപടി ഉണ്ടായിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.

Top