കേരളീയരായ നമ്മള്‍ പുരോഗതിയില്‍ നിന്നും പഴയ കാലത്തിലേക്ക് നടക്കുന്നു: കെ.ടി ജലീല്‍

kt jaleel

കോഴിക്കോട്: സമൂഹത്തിലെ പാരമ്പര്യവാദികള്‍ പുരോഗമന ചിന്തയിലേക്ക് എത്തിയപ്പോള്‍ കേരളീയരായ നമ്മള്‍ പുരോഗതിയില്‍ നിന്നും പഴയ കാലത്തിലേക്ക് നടക്കുകയാണെന്ന് മന്ത്രി കെ.ടി ജലീല്‍.

സ്ത്രീകള്‍ അവിടെ പോകരുത്, ഇവിടെ വരരുത് എന്നൊക്കെ പറയുന്നത് അവരെ അകത്തളങ്ങളില്‍ കെട്ടിയിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഇത് കഴിഞ്ഞുപോയ കാലത്തേക്കുള്ള തിരിച്ച് പോക്കാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് വനിത പോളിടെക്‌നിക്കിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

Top