മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനം തനിക്ക് ലഭിച്ച സര്‍ട്ടിഫിക്കറ്റ്; കെ.ടി ജലീല്‍

തിരുവനന്തപുരം: എആര്‍ നഗര്‍ ബാങ്ക് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായപ്രകടനം തനിക്ക് ലഭിച്ച സര്‍ട്ടിഫിക്കറ്റ് ആണെന്ന് കെ ടി ജലീല്‍ എം എല്‍ എ. എ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചത് പി കെ കുഞ്ഞാലിക്കുട്ടിയാണ്. ബാങ്കിലെ നിക്ഷേപകരുടെ സാമ്പത്തിക സ്ഥിതി പരിശോധിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമെന്ന് ജലീല്‍ പറഞ്ഞു. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും ജലീല്‍ അഭിപ്രായപ്പെട്ടു.

കേരളത്തിലെ സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വരേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെറ്റായ കാര്യങ്ങള്‍ ഉണ്ടായാല്‍ അതു പരിശോധിക്കുന്നതിനും നടപടി എടുക്കുന്നതിനും സഹകരണ വകുപ്പ് ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു

 

Top