നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ; ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റില്‍ കെ.ടി ജലീല്‍

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍. നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ…. എന്ന കാവ്യ ശകലമാണ് ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് സംബന്ധിച്ച് ജലീലിന്റെ പ്രതികരണം. മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ എഴുതിയ പ്രേമസംഗീതം എന്ന കൃതിയിലെ വരികളാണ് മന്ത്രി ഉദ്ധരിച്ചത്.

ഇന്ന് കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ എത്തിയാണ് ചികിത്സയില്‍ കഴിയുന്ന ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് വിജിലന്‍സ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചേക്കാം എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ആശുപത്രി കിടക്കയില്‍ വച്ചു തന്നെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ ഓണ്‍ലൈനായി കോടതിയില്‍ ഹാജരാക്കും.

Top