kt jaleel-muthalak

മലപ്പുറം: മുത്തലാഖ് തെറ്റാണെന്നു മുസ്‌ലിം സമൂഹമാകെ പറയുന്ന കാലം വിദൂരമല്ലെന്നു മന്ത്രി കെ.ടി.ജലീല്‍. ദൈവം അനുവദിച്ച കാര്യങ്ങളില്‍ ഏറ്റവും വെറുക്കപ്പെട്ടതാണു വിവാഹമോചനം.

ഒറ്റയടിക്ക് അടിച്ചു തീരാനുള്ളതല്ല വിവാഹബന്ധം. യോജിപ്പിന്റെ സാധ്യതകള്‍ ആരായാന്‍ വേണ്ടിയാണു തലാഖിന്റെ വിവിധ ഘട്ടങ്ങള്‍ക്കിടയില്‍ ഇടവേളകള്‍ നിശ്ചയിച്ചത്. പലരും അത് ഒറ്റയടിക്കാണെന്നു ധരിച്ചിരിക്കുകയാണ്.

അതിന്റെ മറവിലാണു ഏകവ്യക്തിനിയമം നടപ്പാക്കാനുള്ള ശ്രമം നടക്കുന്നത്. ഓരോ ഗോത്രത്തിനും സമൂഹത്തിനും ഓരോ ആചാര രീതിയും വ്യക്തിനിയമവുമുള്ള ഇന്ത്യയില്‍ അത് അപ്രായോഗികമാണെന്നും ജലീല്‍ പറഞ്ഞു.

ശ്രീ നാരായണഗുരുവുന്റെ ‘നമുക്ക് ജാതിയില്ല’ പ്രഖ്യാപനത്തിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Top