‘യാത്രകളും അനുഭവങ്ങളും മനുഷ്യന്റെ മനസ്സ് മാറ്റും എന്നാണ് പറയാറ്’; കെ ടി ജലീല്‍

തിരുവനന്തപുരം: അബൂദാബിയില്‍ പണി പൂര്‍ത്തിയായ ”ബാപ്‌സ്” ഹിന്ദു ക്ഷേത്രത്തെ കുറിച്ച് ഫേസ്ബുക്ക് കുറിപ്പുമായി കെ ടി ജലീല്‍ എംഎല്‍എ. ”ബാപ്‌സ്” ഹിന്ദു ക്ഷേത്രം സന്ദര്‍ശിച്ച ചിത്രങ്ങളും അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. 1997 ഏപ്രില്‍ അഞ്ചിന് ഷാര്‍ജ സന്ദര്‍ശിച്ച സ്വാമി മഹാരാജാണ് മധ്യപൗരസ്ത്യ ദേശത്ത് ഒരു ക്ഷേത്രം നിര്‍മ്മിക്കുന്നതിനെ സംബന്ധിച്ച് ചിന്തിച്ചതും തന്റെ ആഗ്രഹം സഹപ്രവര്‍ത്തകരുമായി പങ്കുവെച്ചതും. അന്ന് ആര്‍ക്കും സ്വപ്നം പോലും കാണാന്‍ കഴിയാതിരുന്ന കാര്യമാണ് ഇന്നിവിടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത് എന്നും ജലീല്‍ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു.

താന്‍ തദ്ദേശവകുപ്പിന്റെ മന്ത്രിയായിരിക്കെ ശബരിമലയിലെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സന്നിധാനം സന്ദര്‍ശിച്ചതിനെ വര്‍ഗീയവത്ക്കരിച്ച് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ കേന്ദ്രമന്ത്രി മുരളീധരന്‍ അന്ന് നടത്തിയ പ്രസ്താവന കേരളം മറന്നിട്ടുണ്ടാവില്ല എന്നും ജലീല്‍ ഓര്‍മിപ്പിച്ചു.

”ജലീലിന് ശബരിമലയില്‍ എന്തുകാര്യം” എന്ന് ചോദിച്ച മുരളീധരനോട് ”താങ്കള്‍ക്കെന്താ മദീനത്ത് കാര്യം” എന്ന് ആരും ചോദിച്ചില്ല. അതാണ് സംഘികളും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം.’യാത്രകളും അനുഭവങ്ങളും മനുഷ്യന്റെ മനസ് മാറ്റും എന്നാണ് പറയാറ്.പക്ഷെ മോദിജിയുടെയും സ്മൃതി ഇറാനിയുടെയും മുരളീധരന്റെയും കാര്യത്തില്‍ അതെന്താണ് സംഭവിക്കാത്തത്? ലോകത്തിന്റെ പല ഭാഗത്ത് പോയപ്പോഴും നേരില്‍ കണ്ട യാഥാര്‍ത്ഥ്യങ്ങള്‍ ഭാരതീയരോട് അവര്‍ പങ്കുവെച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! അതോടെ തീരുന്ന പ്രശ്‌നങ്ങളേ ഇന്ത്യയിലുള്ളൂ- ജലീല്‍ ഫസ്ബുകില്‍ കുറിച്ചു.

2015ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശന വേളയിലാണ് ഒരു ലോകോത്തര ക്ഷേത്രം പണിയാന്‍ അനുമതിയും സ്ഥലവും അദ്ദേഹം അന്നത്തെ യു.എ.ഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സാഇദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്യാനോട് അഭ്യര്‍ത്ഥിച്ചു.ആയിരക്കണക്കിന് ഹൈന്ദവമതവിശ്വാസികള്‍ ജോലിയും കച്ചവടവും ചെയ്യുന്ന നാട്ടില്‍ ക്ഷേത്രം പണിയാന്‍ യുഎഇ സുപ്രീം കൗണ്‍സിലിന്റെ അംഗീകാരത്തോടെ വൈകാതെ ശൈഖ് ഖലീഫ അനുമതി നല്‍കിയെന്നും വിശാലമായ 27 ഏക്കറില്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത് എന്നും ജലീല്‍ വ്യക്തമാക്കി. ക്ഷേത്ര നിര്‍മാണത്തിന്റെ രൂപകല്‍പ്പനയിലെ സവിശേഷതകളും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ മതസങ്കുചിതത്വത്തിന്റെ പുറംതോട് പൊട്ടിച്ച് മനുഷ്യര്‍ പരസ്പര സഹകരണത്തിന്റെ പ്രവിശാലതയിലേക്ക് നടന്നടുക്കുന്ന കാഴ്ചയോളം മനസ്സിന് ശാന്തി നല്‍കുന്ന ദൃശ്യം വേറെ ഉണ്ടാവില്ല എന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റേതല്ലാത്ത ആ മതനിയമം സൗദി ഗവണ്‍മെന്റ് പൊളിച്ചെഴുതി എന്നാണ് ജലീല്‍ പറഞ്ഞത്.ചരിത്രം മാറ്റിക്കുറിച്ച ആ തീരുമാനം നമ്മുടെ നാട്ടിലെ സംഘ്പരിവാറുകാര്‍ അറിഞ്ഞിട്ടില്ലേ? എന്നും ജലീല്‍ ചോദിച്ചു. സ്മൃതി ഇറാനിയും മുരളീധരനും അടങ്ങുന്ന ഇന്ത്യന്‍ ഡെലിഗേഷന്‍ ”മസ്ജിദുന്നബവി”യും ”ഖുബ മസ്ജിദും” സന്ദര്‍ശിച്ചതോടെ സൗദ്യാറേബ്യ മത സഹിഷ്ണുതയുടെ പുതുചരിതമാണ് രചിച്ചിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

Top