ദൈവം ഒന്നേയുള്ളൂ,ഈശ്വരനും അള്ളാഹുവും കര്‍ത്താവും ഒന്നാണ്; കെ ടി ജലീല്‍

തിരുവനന്തപുരം: ഗ്യാന്‍വാപി പള്ളിയില്‍ ഹൈന്ദവ വിഭാഗത്തിന് പൂജ നടത്താന്‍ വാരാണസി ജില്ലാ കോടതി അനുമതി നല്‍കിയതില്‍ വിമര്‍ശനവുമായി കെടി ജലീല്‍ എംഎല്‍എ. കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസം ഹൈന്ദവ വിഭാഗം മസ്ജിദിന്റെ ഒരു ഭാഗത്ത് പൂജ നടത്തിയിരുന്നു. അയോധ്യയിലെ ”വിജയഭേരി” കാശിയിലേക്ക് പടര്‍ത്താനുള്ള നീക്കം അങ്ങേയറ്റം അപലപനീയമാണെന്ന് കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മതങ്ങളും വിശ്വാസങ്ങളും മനുഷ്യന്റെ സ്വാസ്ഥ്യം കെടുത്താനല്ല പിറവിയെടുത്തത്. മനുഷ്യ മനസ്സുകളെ ശാന്തിയുടെ തീരത്തേക്ക് ആനയിക്കാനാണ്.എല്ലാ അതിക്രമങ്ങള്‍ക്കും ഒരന്ത്യമുണ്ടാകും. സത്യവും നീതിയും ന്യായവും അധികാരബലത്തില്‍ കുറച്ചുകാലത്തേക്ക് മണ്ണിട്ട് മൂടാന്‍ കഴിഞ്ഞേക്കാം. പക്ഷെ ധര്‍മ്മയുദ്ധത്തിന്റെ പര്യവസാനം അധര്‍മ്മത്തിന്റെ പരാജയം തന്നെയാകും.

ദൈവം ഒന്നേയുള്ളൂ. വിവിധ മതക്കാര്‍ വ്യത്യസ്ത ഭാഷകളില്‍ വ്യതിരിക്ത പേരുകളില്‍ വിളിക്കുന്നു എന്നുമാത്രം. ഈശ്വരനും അള്ളാഹുവും കര്‍ത്താവും ഒന്നുതന്നെ. അത് മനസ്സിലാകണമെങ്കില്‍ സര്‍വദര്‍ശനങ്ങളുടെയും ആന്തരാര്‍ത്ഥം ഉള്‍കൊള്ളാനാവാണം. സ്വാമി വിവേകാനന്ദന്‍ വഴിനടത്തിയ നാടിന്റെ ചിന്തകള്‍ ഭ്രാന്തമാകാതിരിക്കട്ടെയെന്നും ജലീല്‍ കുറിച്ചു.

Top