എകെജി സെന്‌ററില്‍ കെ.ടി ജലീല്‍-കോടിയേരി കൂടിക്കാഴ്ച

 

ന്ത്രി കെ.ടി ജലീല്‍ എകെജി സെന്ററിലെത്തി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. ഒരു മണിക്കൂറോളം ജലീല്‍ എകെജി സെന്ററിലുണ്ടായിരുന്നു.

ജലീല്‍ വരുന്നതിനു മുന്‍പ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കോടിയേരിയെ സന്ദര്‍ശിച്ചു. ഇരു നേതാക്കളും തമ്മിലെ കൂടിക്കാഴ്ചയ്ക്കുശേഷം ജലീല്‍ പെട്ടെന്ന് എകെജി സെന്ററിലെത്തിയതാണു ഇപ്പോള്‍ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചത്. എന്നാല്‍ വകുപ്പുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പാര്‍ട്ടി സെക്രട്ടറിയുമായി ചര്‍ച്ച ചെയ്യാനാണു ജലീലെത്തിയതെന്നു സിപിഎം കേന്ദ്രങ്ങള്‍ വിശദീകരിച്ചു. മന്ത്രി രാജിക്കൊരുങ്ങുന്നുവെന്ന അഭ്യൂഹം പാര്‍ട്ടി തള്ളി.

സിപിഐ നിര്‍വാഹകസമിതിയില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ കാനം കോടിയേരിയെ അറിയിച്ചു. ഇരുപാര്‍ട്ടികളും തമ്മില്‍ തുടര്‍ന്നുവരുന്ന ചര്‍ച്ചകളുടെ ഭാഗമായുള്ള കൂടിക്കാഴ്ചയാണുണ്ടായതെന്നും അറിയിച്ചു.

നിലവില്‍ രാഷ്ട്രീയപ്രേരിതമായാണ് ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആരംഭിച്ചതെന്ന് സിപിഎം ആരോപിച്ചു. ഈ നടപടി അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്താനാണെന്ന് സംശയിക്കുന്നതായും സെക്രട്ടേറിയേറ്റ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വിമര്‍ശിച്ചു.

Top