കെ.ടി. ജലീലിനെതിരായ ബന്ധുനിയമനം; ഡിജിപി ഹാജരാകണമെന്ന് ലോകായുക്ത

Kt Jaleel

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെതിരെയുള്ള ബന്ധുനിയമന കേസിൽ ഡിജിപി (ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ) ഹാജരാകണമെന്ന് വ്യക്തമാക്കി ലോകായുക്ത രംഗത്ത്.

ജലീലിനെ മന്ത്രി സ്ഥാനത്തു നിന്ന് നീക്കി കൊണ്ടുള്ള അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് നൽകിയ ഹർജിയിലാണ് ലോകായുക്ത ഇക്കാര്യം നിർദേശിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച ഹാജരാകുവാനാണ് നിർദേശിച്ചിരിക്കുന്നത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായർ ഹാജരാകുമെന്ന് സർക്കാർ ലോകായുക്തയെ അറിയിച്ചു. തവനൂർ സ്വദേശി മുഹമ്മദ് ഷാഫിയാണ് ഹർജിക്കാരൻ.

Top