ഡി സിനിമാസിന്റെ നിര്‍മ്മാണ അരോപണങ്ങള്‍ അന്വേഷിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍

kt jaleel

കൊച്ചി: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ സിനിമ തിയേറ്റര്‍ ഡി സിനിമാസിന് കെട്ടിട നിര്‍മ്മാണത്തിന് അനുമതി ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍.

കരം അടയ്ക്കാത്ത ഭൂമിയില്‍ എങ്ങിനെയാണ് നിര്‍മ്മാണാനുമതി ലഭിച്ചത് എന്ന കാര്യം അന്വേഷിക്കും. ഇത്തരം കെട്ടിടങ്ങളുടെ ഫയലുകള്‍ കാണാതെ പോകുന്നത് പതിവായിരിക്കുകയാണ്. അന്വേഷണ ഘട്ടങ്ങളില്‍ ബന്ധപ്പെട്ട ഫയലുകള്‍ കാണാതായതിനെക്കുറിച്ചും അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു.

പുറമ്പോക്ക് ഭൂമി കയ്യേറിയാണ് ഡി സിനിമാസ് തീയേറ്റര്‍ സമുച്ചയം നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് തൃശുര്‍ ജില്ലാ കലക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്. 1956 മുതലുള്ള രേഖകള്‍ പരിശോധിച്ചാണ് കളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്.

എന്നാല്‍ പലതവണ കൈമാറിയാണ് ദിലീപിന്റെ ഉടമസ്ഥതയിലെത്തിയതെന്നതിനാല്‍ ഭൂമിയുടെ ഉടസ്ഥാവകാശത്തെക്കുറിച്ചുള്ള അന്വേഷണം സങ്കീര്‍ണമാകുമെന്നും റവന്യൂമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ കലക്ടര്‍ വ്യക്തമാക്കിയിരുന്നു.

Top