ബന്ധു നിയമനം; കെ.ടി. ജലീലിന് പിന്തുണയുമായി സിപിഎം രംഗത്ത്

kt-jaleel

തിരുവനന്തപുരം: ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി. ജലീലിന് പിന്തുണയുമായി സിപിഎം രംഗത്ത്. മന്ത്രി ജലീല്‍ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയിരിക്കുന്നതെന്നാണ് സൂചന.

ജലീലിനെതിരെയുണ്ടായ ആരോപണത്തില്‍ കഴമ്പില്ലെന്നും നിയമനത്തില്‍ തെറ്റ് ഉണ്ടായിട്ടില്ലെന്നും പരാതിയുള്ളവര്‍ കോടതിയില്‍ പോകട്ടെയെന്നുമാണ് സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിരിക്കുന്നത്.

പിതൃസഹോദര പുത്രനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചെന്നാണ് ജലീലിനെതിരെയുള്ള ആരോപണം. യോഗ്യതയില്‍ ഇളവ് വരുത്തിയാണ് മന്ത്രി നിയമനം നടത്തിയതെന്നും ആരോപണം ഉയരുന്നുണ്ട്.

Top