കെ.ടി ജലീല്‍ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: മന്ത്രി കെ.ടി.ജലീലില്‍ ചോദ്യം ചെയ്യലിന് കസ്റ്റംസ് ഓഫീസില്‍ ഹാജരായി. കൊച്ചി ഓഫീസില്‍ ഉച്ചയ്ക്ക് 12 മണിക്ക് ചോദ്യം ചെയ്യല്‍ ആരംഭിക്കും. ഔദ്യോഗിക വാഹനത്തിലാണ് കെ.ടി ജലീല്‍ കസ്റ്റംസ് ഓഫീസില്‍ എത്തിയത്. മതഗ്രന്ഥം, ഭക്ഷ്യകിറ്റ് വിതരണം, യു.എ.ഇ. കോണ്‍സുലേറ്റ് സന്ദര്‍ശനങ്ങള്‍, സ്വപ്ന സുരേഷുമായുള്ള ഫോണ്‍ വിളികള്‍ തുടങ്ങിയ വിഷയങ്ങളിലാണ് ചോദ്യമുണ്ടാവുക.

എന്‍.ഐ.എ.യും എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റും ചോദ്യം ചെയ്തു കഴിഞ്ഞതിനാല്‍ അതില്‍ നിന്ന് വ്യത്യസ്തമായ ചോദ്യാവലിയാണ് കസ്റ്റംസ് തയ്യാറാക്കിയിരിക്കുന്നത്. കോണ്‍സല്‍ ജനറലുമായി ജലീല്‍ ചര്‍ച്ചകള്‍ നടത്താറുണ്ടെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി പി.എസ്. സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യങ്ങളുണ്ടാകും.

Top