പേപ്പട്ടിയെ കുഞ്ഞാടാക്കാനും അവര്‍ക്ക് കഴിയുമെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞെന്ന് കെടി ജലീല്‍

തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ട കോടതി വിധിയില്‍ പ്രതികരണവുമായി കെടി ജലീല്‍. പണവും മതവും കൂട്ടിനുണ്ടെങ്കില്‍ ദൈവത്തെപ്പോലും പേടിക്കേണ്ടെന്ന സ്ഥിതി അത്യന്തം ഭയാനകമാണെന്നും നീതിദേവതേ ഇനി എന്തൊക്കെ കാണണമെന്നും ജലീല്‍ ചോദിച്ചു.

”ആടിനെ പട്ടിയും പേപ്പട്ടിയുമാക്കി എറിഞ്ഞ് കൊല്ലാന്‍ മാത്രമല്ല ഏമാന്‍മാര്‍ക്ക് കഴിയുക. പേപ്പട്ടിയെ കുഞ്ഞാടാക്കാനും അവര്‍ക്ക് കഴിയുമെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. നീതിദേവതേ ഇനി എന്തൊക്കെ കാണണം? പണവും മതവും കൂട്ടിനുണ്ടെങ്കില്‍ ദൈവത്തെപ്പോലും പേടിക്കേണ്ടെന്ന സ്ഥിതി അത്യന്തം ഭയാനകം.”ജലീല്‍ പറഞ്ഞു.

Top